മുതുകുളം സഹകരണ ബാങ്ക് ഇരുപതിനായിരം രൂപയുടെ കോവിഡ് കെയർ വായ്പ ആരംഭിച്ചു.

adminmoonam

ആലപ്പുഴ മുതുകുളം സർവീസ് സഹകരണ ബാങ്ക് (731) ഇരുപതിനായിരം രൂപയുടെ കോവിഡ് കെയർ വായ്പ – ഗ്രാമലക്ഷ്മി സ്വയം സഹായസംഘങ്ങൾക്കു നൽകുന്നു. രണ്ടായിരത്തിൽപ്പരം കുടുംബാംഗങ്ങൾക്ക് ബാങ്ക് ഫണ്ട് ഉപയോഗിച്ചു നാലുകോടിയിപ്പരം രൂപയാണ് വിതരണംചെയ്യുന്നത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിക്കുന്നതിനാലും അഞ്ചു പേരിൽ കൂടുതൽ ഒന്നിച്ചു കൂടാൻ കഴിയാത്ത സാഹചര്യവും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും, താമസംവിനാ അംഗങ്ങൾക്ക് തുക നൽകേണ്ടത് പരിഗണിച്ചും ടി വായ്പ തുക രണ്ടായിരത്തിൽപ്പരം അംഗങ്ങളുടെ ദേശസാത്കൃത-പൊതുമേഖലാ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാണ് വിതരണം ചെയ്തത്.ഗ്രാമലക്ഷ്മി സ്വയം സഹായസംഘ അംഗങ്ങൾക്കു വായ്പ നൽകുന്നതിലൂടെ മുതുകുളത്തേയും ആറാട്ടുപുഴ കിഴക്കേക്കരയിലെയും 2000 ൽ പ്പരം സാധാരണക്കാരുടെ കുടുംബങ്ങളിലെ താൽക്കാലിക സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷയെന്ന് പ്രസിഡണ്ട് ബി. വേലായുധൻ തമ്പി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!