ചിറ്റാട്ടുകര ബാങ്ക് നീതി പുസ്തകച്ചന്ത തുടങ്ങി

Moonamvazhi

ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് പൂവത്തൂര്‍ ബസ് സ്റ്റാന്റ് ബില്‍ഡിങ്ങില്‍ നീതി അവധിക്കാല പുസ്തകച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ഹക്കീം ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ജിയോഫോക്‌സ് ആദ്യവില്‍പന നടത്തി. എ.എം. നൗഫല്‍ ബാഗും പുസ്തകവും ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി അധ്യക്ഷനായിരുന്നു. പി.ജി. സുബിദാസ്, ആഷിക്ക് വലിയകത്ത്, ബാങ്ക് ഭരണസമിതിയംഗങ്ങളായ പി.ഐ. ബാബു, പി.എം. ജോസഫ്, അശോകന്‍ മൂക്കോല, അഖില്‍ പി.കെ, ഗീതമോഹനന്‍, പി.ടി. ജോണ്‍, സെഫിന്‍ ജോണ്‍ സി, പി.കെ. രമേശ് എന്നിവര്‍ സംസാരിച്ചു. ഒമ്പതുവര്‍ഷമായി അവധിക്കാലത്തു ബാങ്ക് പുസ്തകച്ചന്ത നടത്തുന്നുണ്ട്. ബാഗുകളും കുടകളും പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ന്യായവിലക്കു ലഭിക്കുന്ന ചന്ത രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.

 

 

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.