സഹകരണ സ്‌കൂള്‍മാര്‍ക്കറ്റ് തുടങ്ങി

moonamvazhi

 മുതലക്കുളത്ത് മെഗാത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് തുടങ്ങി

കണ്‍സ്യൂമര്‍ഫെഡിന്റെ കോഴിക്കോട് മുതലക്കുളത്തെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ മെഗാത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ പി.കെ. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. അഡീഷണല്‍ റീജണല്‍ മാനേജര്‍ വൈ.എം. പ്രവീണ്‍കുമാര്‍, ബിസിനസ് മാനേജര്‍ കെ. ബിജു, ഷോപ്പ് മാനേജര്‍ ഷാജു സെബാസ്റ്റ്യന്‍, മാര്‍ക്കറ്റിങ് മാനേജര്‍ കെ. ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

എല്ലാ ത്രീവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 45കേന്ദ്രങ്ങളിലും വയനാട് ജില്ലയില്‍ 15 കേന്ദ്രങ്ങളിലും കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ സഹകരണസംഘങ്ങളുടെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുണ്ടാകും. ഇവ ജൂണ്‍ 15വരെ പ്രവര്‍ത്തിക്കും.

വെണ്ണല ബാങ്ക് സ്റ്റുഡന്റ് മാര്‍ക്കറ്റ് തുടങ്ങി


എറണാകുളംജില്ലയിലെ വെണ്ണല സര്‍വീസ് സഹകരണബാങ്ക് സഹകരണ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്തുടങ്ങി. ബാങ്ക്പ്രസിഡന്റ് അഡ്വ. എ.എന്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. വി.കെ. വാസു അധ്യക്ഷനായിരുന്നു. വിനീത സക്‌സേന, ഫസീര്‍ഖാന്‍, എന്‍.എ അനില്‍കുമാര്‍, സെക്രട്ടറി ടി.എസ്. ഹരി എന്നിവര്‍ സംസാരിച്ചു.
ആലിന്‍ചുവട് ജങ്ക്ഷനില്‍ വെണ്ണല സഹകരണസൂപ്പര്‍മാര്‍ക്കറ്റിനോടു ചേര്‍ന്നാണു സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ആരംഭിച്ചിട്ടുള്ളത്. നോട്ടുബുക്കുകള്‍, ബാഗ്, പേന, പെന്‍സില്‍, ബോക്‌സ്, കുട, മഴക്കോട്ട് തുടങ്ങിയ എല്ലാത്തരം പഠനോപകരണങ്ങളും 10മുതല്‍ 30വരെ ശതമാനം വിലക്കുറവിലാണു വില്‍ക്കുന്നത്.

എളമക്കര സാമൂഹ്യക്ഷേമസഹകരണസംഘം സഹകരണസ്‌കൂള്‍മാര്‍ക്കറ്റ് തുടങ്ങി

എറണാകുളം ജില്ലയിലെ എളമക്കര സാമൂഹ്യക്ഷേമസഹകരണസംഘം സഹകരണ സ്‌കൂള്‍മാര്‍ക്കറ്റ് ആരംഭിച്ചു. പേരണ്ടൂരുള്ള ആസ്ഥാനമന്ദിരത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് ആര്‍. നിഷാദ്ബാബു അധ്യക്ഷനായിരുന്നു. വൈസ്പ്രസിഡന്റ് കെ.എന്‍. സന്തോഷ്, ഭരണസമിതിയംഗങ്ങളായ കെ.കെ. രവിക്കുട്ടന്‍, ബീനമാമഹേഷ്, അനിതാജ്യോതി, അഡ്വ. ശ്രീജാസോഹന്‍, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.