ആലങ്ങാട് ബാങ്കിന്റെ ശര്‍ക്കരശാല ഉദ്ഘാടനം ചെയ്തു

moonamvazhi
പാരമ്പര്യത്തനിമയുള്ള ആലങ്ങാടന്‍ശര്‍ക്കര ഉല്‍പാദിപ്പിച്ചു വിപണനം ചെയ്യാന്‍ ആലങ്ങാട് സര്‍വീസ് സഹകരണബാങ്ക് ശര്‍ക്കരനിര്‍മാണ-വിതരണശാല തുടങ്ങി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് സി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷനായി. കൃഷിവിജ്ഞാന്‍ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഷിനോജ് സുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായി. ‘ോക്കുപഞ്ചായത്തുപ്രസിഡന്റ് രമ്യാതോമസ്, ഗ്രാമപഞ്ചായത്തുപ്രസിഡന്റ പി.എം. മനാഫ്, വൈസ്പ്രസിഡന്റ്  ലതാപുരുഷന്‍, ജില്ലാപഞ്ചായത്തംഗം കെ.വി. രവീന്ദ്രന്‍, സഹകരണജോയിന്റ് രജിസ്ട്രാര്‍ ജോസ്സാല്‍ ഫ്രാന്‍സിസ ്‌തോപ്പില്‍,  കൃഷിഡെപ്യൂ’ി ഡയറക്ടര്‍ പി. ഇന്ദു നായര്‍, നബാര്‍ഡ് ജില്ലാഡവലപ്‌മെന്റ്  മാനേജര്‍ സി.ജെ. അജീഷ്ബാലു, കേരളബാങ്ക് ഡയറക്ടര്‍ മാണി വിതയത്തില്‍ ആത്മ ‘ോക്് ടെക്‌നോളജി മാനേജര്‍ ടി.എന്‍. നിഷില്‍, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, ബാങ്കുസെക്ര’റി കെ.ബി. ജയപ്രകാശ്, എം.കെ. ബാബു, സി.പി. ശിവന്‍, ഡാലു ഡി കരിയാ’ി, എം.ആര്‍. താര, എസ്. സുമേഷ,് രേഷ്മ ഫ്രാന്‍സിസ് എിവര്‍ സംസാരിച്ചു.
നാലുപതിറ്റാണ്ടിനുശേഷമാണ് ആലങ്ങാട് ഗ്രാമത്തിന്റെ തനത്ഉല്‍പമായിരു ആലങ്ങാട് ശര്‍ക്കരവ്യാവാസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുത്. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായാണിത്. പ്രാചീനകൃതികളില്‍ ആലങ്ങാടന്‍ ശര്‍ക്കരയെപ്പറ്റി പരാമര്‍ശമുണ്ട്. ആയുര്‍വേദമരുുകളില്‍ ഇത് ഉപയോഗിച്ചിരുതായി പഴമക്കാര്‍ പറയുു. ആലങ്ങാട് സര്‍വീസ് സഹകരണബാങ്ക് കൃഷിവിജ്ഞാന്‍,കേന്ദ്രയുടെയും ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെയാണ് ഇത് ഉല്‍പാദിപ്പിക്കുത്.  42സെന്റിലാണു ശര്‍ക്കരനിര്‍മാണശാല. ദിവസം 1000കിലോ ഉല്‍പാദിപ്പിക്കാം. ശര്‍ക്കരക്കായി ആലങ്ങാ’് 20ഏക്കറില്‍ കരിമ്പുകൃഷിയുണ്ട്. കൃഷിവകുപ്പ്, സഹകരണവകുപ്പ്. കേരളബാങ്ക്, കാര്‍ഷികസര്‍വകലാശാല, നബാര്‍ഡ് എിവയുടെ സഹായം പദ്ധതിക്കുണ്ട്.