അമരാവതി ബാങ്ക് എന്റെ ബാങ്ക് -2029 പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
ഇടുക്കി ജില്ലയിലെ അമരാവതി സര്‍വീസ് സഹകരണബാങ്ക് എന്റെ ബാങ്ക് -2029 പദ്ധതിയുടെ ലോഗോ പ്രകാശനവും പദ്ധതിയിലെ സ്‌കീമുകളുടെ ഉദ്ഘാടനവും നടത്തി. കേരളബാങ്ക് ഭരണസമിതിയംഗം കെ.വി. ശശി പ്രകാശനവും ഉദ്ഘാടനവും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷനായി. 25 മാസവും തുല്യമായ വീതപ്പലിശയുമുള്ളതും കമ്മീഷന്‍ ഈടാക്കാത്തതുമായ എഎസ്ബി 7.5 സ്റ്റാര്‍, സ്വര്‍ണത്തിന്റെ വിപണീവിലയ്ക്കു തുല്യമായ തുക (ഒരു ലക്ഷം രൂപ വരെ) സ്വര്‍ണപ്പണയവായ്പ കിട്ടുന്ന എഎസ്ബി യേസ് ഗോള്‍ഡ്, ആയിരം രൂപയുടെയും രണ്ടായിരം രൂപയുടെയും അയ്യായിരം രൂപയുടെയും ക്യാഷ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപപദ്ധതിയായ എഎസ്ബി ഹാപ്പി ഹോളി ഡേയ്‌സ്, 400/200 ദിവസംകൊണ്ട് അവസാനിക്കുന്ന ഒരു ലക്ഷംരൂപ സലയുള്ള പദ്ധതികളായ എഎസ്ബി വണ്ടര്‍, കുടുംബശ്രീസരംഭങ്ങള്‍ക്കുള്ള വായ്പകളായ എഎസ്ബി വെല്‍, കാല്‍ ലക്ഷത്തിന്റെയും അര ലക്ഷത്തിന്റെയും ഒരു ലക്ഷത്തിന്റെയും പ്രതിമാസസമ്പാദ്യപദ്ധതികളായ എഎസ്ബി 50-50 എന്നീ സ്‌കീമുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.