എൻ.എം.ഡി.സി.യിൽ പുതിയ പാക്കിംഗ് യൂണിറ്റ് തുടങ്ങി
ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി (എൻ.എം.ഡി.സി.) അത്യാധുനിക ഉപകരണങ്ങളോടെ സജ്ജീകരിച്ച പാക്കിംഗ് യൂണിറ്റ് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ എൻ.എം.ഡി.സി. ജനറൽ മാനേജർ ഇൻ-ചാർജ് ശ്രിധിൻ വി എസ് സ്വാഗതം പറഞ്ഞു. എൻ.എം . ഡി .സി . ചെയർമാൻ കെ. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാർ, അഡ്വ: കുമാരൻ നായർ കെ , എം കെ മോഹനൻ, കെ. രോഹിണി എന്നിവർ പങ്കെടുത്തു.