വിവിധ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ്
പാവറട്ടി ബാങ്ക് : അബ്ദുള്‍ സലാം പ്രസിഡന്റ്
അബ്ദുള്‍ സലാം
പാവറട്ടി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായി അബ്ദുള്‍സലാമിനെയും (സലാം വെന്‍മേനാട്) വൈസ്പ്രസിഡന്റായി സി.കെ. തോബിയാസിനെയും തിരഞ്ഞെടുത്തു. എ.ടി.ആന്റോ മാസ്റ്റര്‍, എ.എല്‍. കുരിയാക്കു, ഒ.ജെ. സെബാസ്റ്റിയന്‍, മീരാജോസ്, സിന്ധുഅനില്‍കുമാര്‍, ഷിജു എ.എസ്, ജനീഷ് ജോണ്‍, അഗീനാമേരി, എ.സി. വര്‍ഗീസ് എന്നിവരാണു മറ്റു ഭാരവാഹികള്‍.
തേവര അര്‍ബന്‍ സംഘം: എം.കെ. രാധാകൃഷ്ണന്‍ പ്രസിഡന്റ്
തേവര അര്‍ബന്‍ സഹകരണസംഘം പ്രസിഡന്റായി എം.കെ. രാധാകൃഷ്ണനെയും വൈസ്പ്രസിഡന്റായി ആന്റണി ജസ്ലിനെയും തിരഞ്ഞെടുത്തു. എന്‍.വി. ജോസ്, എല്‍. ചന്ദ്രകാന്ത്, ജെയിംസ് പീറ്റേഴ്‌സ്, കെ. വല്‍സരാജ്, ജോണ്‍സണ്‍ പാട്ടത്തില്‍, ജോയ്‌സ് മാത്യു ഉലകംതറ, ഗ്രേസി ആന്റണി, താരാജോസി, കെ.എസ്. അഭിഷേക്, ജിതിന്‍ ജോസഫ്, വി.എം. വിനിത എന്നിവരാണു മറ്റു ഭാരവാഹികള്‍.
ഔഷധി സംഘം: വിജു മംഗലത്ത് പ്രസിഡന്റ്
ഔഷധി എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റായി വിജു മംഗലത്തിനെ തിരഞ്ഞെടുത്തു. നാരായണന്‍പോറ്റി പി.എസ്, മേരി സി.എ, രാഖേഷ്‌കൃഷ്ണ ജി, രാധാകൃഷ്ണന്‍ ടി.എ, സുനില്‍ കെ, പ്രീതി എം.കെ, ബിന്ദു സി.കെ, ബിനു കെ.പി, മോഹനന്‍ എന്‍, സരിത വി.വി. എന്നിവരാണു മറ്റു ഭാരവാഹികള്‍.
പറവൂര്‍ വെസ്റ്റ് ബാങ്ക്: ജോസ് മാളിയേക്കല്‍ പ്രസിഡന്റ്
പറവൂര്‍ വെസ്റ്റ് സഹകരണബാങ്കു പ്രസിഡന്റായി ജോസ് മാളിയേക്കലിനെ തിരഞ്ഞെടുത്തു. പൗലോസ് വടക്കുഞ്ചേരി, മാത്യു മറ്റത്തില്‍, ജോസഫ് കാഞ്ഞിരത്തിങ്കല്‍, പ്രമോദ് മാട്ടുമ്മല്‍, അജിത് വടക്കേടത്ത്, ഫ്രാന്‍സിസ് തെക്കുംതോടത്ത്, മാര്‍ട്ടിന്‍ പയ്യപ്പിള്ളി, പി.ബി. സുരേഷ്, ജയലക്ഷ്മി, സുജിത ഷാജു, ഷാജികുമാര്‍, പി.എ. അക്ഷയ്, ലിജോ ജോര്‍ജ്, ജെസി ജോയ് എന്നിവരാണു മറ്റു ഭാരവാഹികള്‍.