ഊരാളുങ്കല്‍സംഘം പാലേരി കണാരന്‍മാസ്റ്ററുടെ ചരമവാര്‍ഷികം ആചരിച്ചു

moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യു.എല്‍.സി.സി.എസ്) മുന്‍പ്രസിഡന്റ് പാലേരി കണാരന്‍മാസ്റ്ററുടെ നാല്‍പതാം ചരമവാര്‍ഷികം ആചരിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഏതു നിര്‍മാണവും യു.എല്‍.സി.സി.എസ്. ഏറ്റെടുക്കണമെന്നാണു തന്നെപ്പോലുള്ള ജനപ്രതിനിധികള്‍ ആഗ്രഹിക്കുന്നതെന്നു സ്പീക്കര്‍ പറഞ്ഞു. സമഗ്രമാണ് അവരുടെ സേവനം. ഇന്ത്യയില്‍ ആദ്യം ഒരു നിയമസഭ കടലാസ്‌രഹിതമായത് യു.എല്‍.സി.സി.എസിലൂടെയാണ്. ലോകത്ത് ഏതു സ്ഥാപനത്തെക്കാളും മുന്നിലെത്തുന്ന പ്രൊഫഷണലിസം അതിനുണ്ട്. സത്യസന്ധതയും ഗുണമേന്‍മയും വിശ്വാസ്യതയും അച്ചടക്കവുമാണ് ഇതിനു പിന്നില്‍. കണാരന്‍മാസ്ര്‍ പഠിപ്പിച്ച ഈ മൂല്യങ്ങളാണു സംഘത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. എം.എസ്. വല്യത്താനെപ്പോലൊരു മികച്ച സ്ഥാപനനിര്‍മാതാവായിരുന്നു കണാരന്‍മാസ്റ്ററെന്നും സ്പീക്കര്‍ പറഞ്ഞു.


കാലടി സംസ്‌കൃതസര്‍വകലാശാല അസി. പ്രൊഫസര്‍ ഡോ. അഭിലാഷ് മലയില്‍ മുഖ്യപ്രഭാഷണം നടത്തി. യു.എല്‍.സി.സി.എസ്. വൈസ്‌ചെയര്‍മാന്‍ എം.എം. സുരേന്ദ്രന്‍ അധ്യക്ഷനായി. ഡയറക്ടര്‍ പി. പ്രകാശന്‍ അനുസ്മരണപ്രമേയം അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ വി.കെ. അനന്തന്‍, പി.കെ. സുരേഷ്ബാബു, കെ.ടി.കെ. അജി, കെ.ടി. രാജന്‍, ടി.ടി. ഷിജിന്‍, ശ്രീജിത് സി.കെ, ശ്രീജ മുരളി, ലൂബിന ടി, മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു, യു.എല്‍. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം.കെ. ജയരാജ്, സി.ഇ.ഒ. അരുണ്‍ബാബു, സൈബര്‍പാര്‍ക്ക് സി.ഒ.ഒ ടി.കെ. കിഷോര്‍കുമാര്‍, സംഘം സി.ജി.എം രോഹന്‍ പ്രഭാകര്‍, സര്‍ഗാലയ ആര്‍ട്‌സ്ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് ജി.എം. ടി.കെ. രാജേഷ്, ജി.എം. അഡ്മിന്‍ ഷാബു കെ.പി, പുതിയാടത്തില്‍ ചന്ദ്രന്‍ എന്നിവര്‍ കണാരന്‍ന്‍മാസ്റ്ററെ അനുസ്മരിച്ചു സംസാരിച്ചു.