ഇടപ്പള്ളിബാങ്ക് അശാന്തം പുരസ്‌കാരം സമ്മാനിച്ചു
ചിത്രകാരനും ശില്‍പിയുമായിരുന്ന അശാന്തന്റെ സ്മരണക്കായി ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ അശാന്തം ചിത്രകലാപുരസ്‌കാരം വിപിന്‍ വടക്കിനിയിലിന് പ്രൊഫ എം.കെ. സാനു സമ്മാനിച്ചു. 25000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പ്രത്യേകജൂറി പുരസ്‌കാരം ആര്‍. ഉദയകുമാര്‍, എം. റിഞ്ജു എിവര്‍ക്കും സാമാശ്വാസപുരസ്‌കാരം ജിബിന്‍ കളര്‍ലിമ, ബിനു കൊ’ാരക്കര എന്നി വര്‍ക്കും മാധ്യമപരുസ്‌കാരം ഷാജി ഇടപ്പള്ളിക്കും നല്‍കി. ബാങ്കുപ്രസിഡന്റ്എ.വി. ശ്രീകുമാര്‍ അധ്യക്ഷനായി. ചിത്രകാരന്‍ ബാലകൃഷ്ണന്‍ കതിരൂര്‍, പി. പ്രകാശ്, എം.ബി. ലീലാവതിയമ്മ, മോളിഅശാന്തന്‍, പി.എസ്. ബിന്ദു എന്നിവര്‍ സംസാരിച്ചു.