സഹകരണഎന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിക്ക് അംഗീകാരം
കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ (കേപ്) കീഴിലുള്ള തലശ്ശേരി എന്‍ജിനിയറിങ് കോളേജിലെ എന്‍.സി.സി കാഡറ്റ് ആകാംഷ് എസ്. അശോക് ഓഗസ്റ്റ് അഞ്ചുമുതല്‍ 14വരെ വിയറ്റ്നാമില്‍ നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 13അംഗ ഇന്ത്യന്‍സംഘത്തിലെ കേരളത്തില്‍ നിന്നുള്ള ഏകപ്രതിനിധിയാണ്.