15 ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ തിരികെ നല്‍കി           

Moonamvazhi

15 ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ സമര്‍പ്പിച്ചു. ഇവയില്‍ ആറെണ്ണം ബാങ്കിതര ധനകാര്യബിസിനസില്‍നിന്നു പിന്‍വാങ്ങിയവയാണ്. മറ്റു സ്ഥാപനങ്ങളുമായി ലയിക്കുകയോ പിരിച്ചുവിടുകയോ സ്വമേധയാപ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്തതിനാലാണ് ഒമ്പതെണ്ണം സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കിയത്.

വിയാന്‍ ഗ്രോത്ത് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് (ബംഗളൂരു), ഡ്രാപ് ലീസിങ് ആന്റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇന്‍ഡോര്‍്), ജ്യുവല്‍ സ്ട്രിപ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ന്യൂഡല്‍ഹി), റിവോള്‍വിങ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (ന്യൂഡല്‍ഹി), അന്‍ഷു ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് (ന്യൂഡല്‍ഹി), എ.വി.ബി. ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ന്യൂഡല്‍ഹി) എന്നിവയാണു ബാങ്കിതര ധനകാര്യസ്ഥാപന ബിസിനസില്‍നിന്നു പിന്‍മാറിയതുകൊണ്ടു സര്‍ട്ടിഫിക്കറ്റ് തിരിച്ചേല്‍പിച്ചത്. ജെ.ഡി.എസ്. സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് (കൊല്‍ക്കത്ത), ജോധാനി മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (കൊല്‍ക്കത്ത), എബിആര്‍എന്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (കൊല്‍ക്കത്ത), ടാറ്റാക്യപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മുംബൈ), ടാറ്റാ ക്ലീന്‍ടെക് ക്യാപിറ്റല്‍ ലിമിറ്റഡ് (മുംബൈ), നാപ്പെറോള്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (മുംബൈ), യുഎസ്ജി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (ന്യൂഡല്‍ഹി), ഊര്‍ജ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ( ന്യൂഡല്‍ഹി), വന്ദന ഡീലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ന്യൂഡല്‍ഹി) എന്നിവയാണു ലയനവും മറ്റുംമൂലംനിയമപരമായി ബാഹ്കിതരധനകാര്യസ്ഥാപനമല്ലാതായി മാറിയത്.

Moonamvazhi

Authorize Writer

Moonamvazhi has 40 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.