സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയെ ചെയര്‍പേഴ്‌സനടക്കം അഞ്ചംഗങ്ങള്‍ നയിക്കും

moonamvazhi

പുതുതായി രൂപംകൊണ്ട സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ( സി.ഇ.എ ) യുടെ തലപ്പത്തേക്ക് യോഗ്യരായ ഉദ്യോഗസ്ഥരെ തേടിക്കൊണ്ട് കേന്ദ്ര സഹകരണ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍, മൂന്നംഗങ്ങള്‍ എന്നിവരാണ് അതോറിറ്റിയിലുണ്ടാവുക.

കേന്ദ്ര-സംസ്ഥാന സര്‍വീസില്‍ അഡീഷണല്‍ സെക്രട്ടറി-ജോയിന്റ് സെക്രട്ടറിതലത്തിലുള്ളവരോ തത്തുല്യ തസ്തികയിലോ അതിനും മുകളിലുള്ളവരോ ആയ ഉദ്യോഗസ്ഥരെയാണു ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുകയെന്നു ആഗസ്റ്റ് 24 ന് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. തത്തുല്യ റാങ്കിലിരുന്നു വിരമിച്ചവരെയും പരിഗണിക്കും. അംഗങ്ങളാവാനും നിലവിലുള്ളവരെയും വിരമിച്ചവരെയും പരിഗണിക്കും. സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാരായിരിക്കും തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍പേഴ്‌സനെയും വൈസ് ചെയര്‍പേഴ്‌സനെയും അംഗങ്ങളെയും നിയമിക്കുക. സഹകരണവകുപ്പ് സെക്രട്ടറി, സെന്‍ട്രല്‍ രജിസ്ട്രാര്‍, നിയമ-നീതിന്യായ മന്ത്രാലയം, നിയമകാര്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി, സഹകരണമേഖലയിലെ രണ്ടു വിദഗ്ധര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ സഹകരണമന്ത്രിയായിരിക്കും നോമിനേറ്റ് ചെയ്യുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!