സ്വർണ്ണ വായ്പയിലൊഴികെ മുഴുവൻ വായ്പകളിലും റിസർവ് ഒഴിവാക്കണമെന്ന് പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ: ഇതിനാവശ്യമായ നിർദേശം സഹകരണ വകുപ്പ് മന്ത്രി നൽകണമെന്ന് സഹകരണ ഫെഡറേഷൻ.

adminmoonam

സഹകരണ ആഡിറ്റിൽ ഈ വർഷം സ്വർണ്ണ വായ്പയിലൊഴികെ മുഴുവൻ വായ്പകളിലും റിസർവ്(കരുതൽ) ഒഴിവാക്കണമെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. 40/2007 സർക്കുലർ പ്രകാരമുള്ള ആഡിറ്റിലെ കരുതൽ നീക്കിയിരിപ്പ് മുഴുവൻ വായ്പകളിലും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണ വായ്പയിലൊഴികെ ആൾ ജാമ്യവ്യവസ്ഥയിലും വസ്തു ജാമ്യത്തിലും നൽകുന്ന വായ്പകൾകുള്ള കരുതൽ ഒഴിവാക്കാൻ ആവശ്യമായ നടപടിയുണ്ടാകണം. സംസ്ഥാനത്തെ അതിഅസാധാരണമായ (കോവിഡ് 19) ഈ സഹചര്യത്തിൽ ഇതിനാവശ്യമായ നിർദേശം സഹകരണ വകുപ്പ് മന്ത്രി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം ആഡിറ്റിൽ കാലോചിതമായ മാറ്റം കൊണ്ടുവരാൻ ഇനിയും വൈകിക്കൂടാ. ആദായ നികുതി വകുപ്പ് സഹകരണ വകുപ്പിന്റെ ആഡിറ്റ് രീതി അംഗീകരിക്കുന്നില്ല. അതിനാൽ ഈ വിഷയവും ഗൗരവമായി പരിഗണിക്കണം.

സഹകരണ സ്ഥാപനങ്ങൾ വസ്തു വാങ്ങുമ്പോളും വാഹനങ്ങൾ വാങ്ങുമ്പോളുമുള്ള നിലവിലുള്ള റീകൂപ് (ബർത്തി) രീതി അവസാനിപ്പിക്കാൻ വകുപ്പ് തയ്യാറാകണം. ഇത് അപ്രായോഗികമായ നടപടിയാണ്. സ്വന്തം ഫണ്ടിൽ നിന്ന് പണം ചിലവാക്കി വസ്തുവോ വാഹനമോ വാങ്ങുമ്പോൾ ഓഡിറ്റിൽ റീകൂപ് ചെയ്യുന്ന നടപടി സ്വാഭാവിക ബുദ്ധിക്ക് നിരക്കാത്തതും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ആഡിറ്റിംഗിലെ ഇത്തരം പരമ്പരാഗത രീതികൾ മാറിയില്ലെങ്കിൽ സഹകരണ മേഖലയ്ക്ക് ഏറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!