കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി. ഭട്ടി; സത്യപ്രതിജ്ഞ രാജ്ഭവനില്‍ ജൂണ്‍ ഒന്നിന്

moonamvazhi

കേരളാ ഹൈക്കോടതിയുടെ (Kerala High Court) ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. വി
ഭട്ടി അധികാരമേല്‍ക്കും. നിലവില്‍ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായുള്ള അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 1 ന് നടക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.

നേരത്തെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അന്ന് ജസ്റ്റിസ് എസ്.വി.ഭട്ടിക്ക് കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനം നല്‍കിയത്.

പിന്നാലെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ സ്ഥാനചലനമടക്കം വലിയ മാറ്റങ്ങള്‍ മന്ത്രിസഭയിലുണ്ടായി. സുപ്രീം കോടതിയുമായി നിരന്തരം പരോക്ഷ വാക്‌പോര് നടന്നതിന് പിന്നാലെയാണ് കിരണ്‍ റിജിജുവിനെ മാറ്റിയത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കൊളീജിയം മുന്‍പ് ശുപാര്‍ശ ചെയ്ത പ്രകാരം ജസ്റ്റിസ് എസ്.വി. ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!