സഹകരണ കോണ്‍ഗ്രസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; അഞ്ചു കോടി ജനങ്ങള്‍ പരിപാടി കാണും

moonamvazhi

ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തു അന്താരാഷ്ട്ര സഹകരണദിനമായ ജൂലായ് ഒന്നിനു നടക്കുന്ന സഹകരണ കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനച്ചടങ്ങ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു കോടിയില്‍പ്പരം ആളുകള്‍ കാണുമെന്നു നാഷണല്‍ കോ-ഓപ്പറ്റേീവ് യൂണിയന്‍ ( എന്‍.സി.യു.ഐ ) പ്രസിഡന്റ് ദിലീപ് സംഘാനിയും ഐ.സി.എ.യുടെ ഏഷ്യ-പെസഫിക് പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിങ് യാദവും അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു രണ്ടു ദിവസത്തെ സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത്. സഹകരണമേഖലയ്ക്കായി എന്‍.സി.യു.ഐ. വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും.

ഏറ്റവും താഴെത്തട്ടില്‍ ഗ്രാമങ്ങളില്‍വരെ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കാന്‍ ദേശീയതലത്തിലുള്ള എല്ലാ സഹകരണസംഘങ്ങളും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നു ദിലീപ് സംഘാനി അറിയിച്ചു. ഇഫ്‌കോ, ക്രിഭ്‌കോ, അമുല്‍, NAFCUB, NAFSCOB തുടങ്ങിയ സഹകരണഫെഡറേഷനുകള്‍ തങ്ങളുടെ അംഗങ്ങളെ പ്രസംഗം ലൈവായി കാണിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ സഹകരണമന്ത്രാലയം രൂപവത്കരിച്ചശേഷം ഇതാദ്യമായാണു പ്രധാനമന്ത്രി സഹകാരികളെ അഭിസംബോധന ചെയ്യുന്നതെന്നു സംഘാനി പറഞ്ഞു.

രാജ്യത്തെ സഹകരണമേഖല നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനം ‘ സഹകരണത്തിലൂടെ സമൃദ്ധി ‘ എന്ന ലക്ഷ്യം നേടാനും കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെയുള്ള സഹകരണസംഘങ്ങളെ ശക്തിപ്പെടുത്താനുമുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കുമെന്നും സംഘാനി അറിയിച്ചു. ഏഷ്യ പെസഫിക് മേഖലയില്‍നിന്നുള്ള പത്തു രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 25 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ചന്ദ്രപാല്‍ സിങ് യാദവ് പറഞ്ഞു. 34 രാജ്യങ്ങളിലെ സഹകാരികള്‍ സമ്മേളനം ഓണ്‍ലൈനില്‍ കാണുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.

ജൂലായ് ഒന്നിനു നടക്കുന്ന സഹകരണ കോൺഗ്രസ്സ് പരിപാടികൾ തത്സമയം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://bit.ly/46pQJrq;

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!