മലപ്പുറം ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തിനകം റസലൂഷനെടുത്തു തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കണമെന്ന് ഹൈക്കോടതി.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നതിനായി മൂന്നു ദിവസത്തിനകം റസല്യൂഷൻ എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ മെയ് 27നു നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു. അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തിൽ പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെങ്കിൽ വീണ്ടും നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി മൂന്ന് ദിവസത്തിനകം റസലൂഷൻ എടുത്തു തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. ഹർജിക്കാർക്ക് വേണ്ടി അഡ്വ ജോർജ്ജ് പൂന്തോട്ടം ഹാജരായി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!