മില്‍മ എറണാകുളം മേഖലാ യൂണിയന് 2237 കോടിയുടെ ബജറ്റ്

moonamvazhi

മില്‍മ എറണാകുളം മേഖലായൂണിയന്‍ 2,237 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന വാര്‍ഷികയോഗത്തില്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ അധ്യക്ഷനായിരുന്നു. ആയിരത്തില്‍പരം ക്ഷീരസഹകരണസംഘങ്ങളുടെ പ്രസിഡന്റുമാര്‍ പങ്കെടുത്തു. ഈ സാമ്പത്തികവര്‍ഷം 1120 കോടി രൂപയുടെ വില്‍പനയാണു ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ ഡെയറി പ്ലാന്റുകളുടെ വികസനത്തിനായി 56 കോടി രൂപ, കര്‍ഷകരെ സഹായിക്കാനും സംഭരണമേഖല ശക്തിപ്പെടുത്താനും 6.25 കോടി രൂപ,  വിപണനമേഖലയുടെ വികാസത്തിനു 16 കോടിരൂപ എന്നിങ്ങനെ തുകകള്‍ വകയിരുത്തിയിട്ടുണ്ട്. പ്രവര്‍ത്തനലാഭത്തിനനുസരിച്ചു വേനല്‍ക്കാല പ്രോത്സാഹനഅധികവില കര്‍ഷകര്‍ക്കു ലഭ്യമാക്കും.

മികച്ച ക്ഷീരസംഘങ്ങള്‍, കര്‍ഷകര്‍, സ്ഥാപനങ്ങള്‍, ഏജന്റുമാര്‍ എന്നിവര്‍ക്കു പുരസ്‌കാരം നല്‍കി. ക്ഷീരസഹകരണരംഗത്ത് 25വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റുമാരെ ആദരിച്ചു. മില്‍മ എറണാകുളം മേഖലായൂണിയന്‍ മുന്‍ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ക്ഷീരവികസനവകുപ്പു ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മില്‍മ എറണാകുളം മേഖലായൂണിയന്‍ മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!