തൃക്കാക്കര സഹകരണ ആശുപത്രിയില്‍ പൊള്ളല്‍ ചികിത്സാകേന്ദ്രം ഒരുങ്ങുന്നു
എരണാകുളം തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിയില്‍ പൊള്ളല്‍ ചികിത്സാകേന്ദ്രം ഒരുങ്ങുന്നു. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആശുപത്രി പ്രസിഡന്റ് ഡോ. എം പി സുകുമാരന്‍ പറഞ്ഞു. അടുത്തമാസം ആദ്യവാരത്തോടെ ചികിത്സാകേന്ദ്രം പൂര്‍ണസജ്ജമാകും. ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭയരാജ് സിങ്, ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, ആശുപത്രി പ്രസിഡന്റ് ഡോ. എം പി സുകുമാരന്‍, സെക്രട്ടറി റാഫി മൈന, മെഡിക്കല്‍ സൂപ്രണ്ട് അനീഷ്, തുടങ്ങിയവര്‍ കേന്ദ്രത്തിന്റെ അവസാനഘട്ട നിര്‍മാണം വിലയിരുത്തി.