അത്തോളി സഹകരണ ആശുപത്രി പുതുമോടിയോടെ പ്രവര്‍ത്തനം തുങ്ങി

moonamvazhi

കോഴിക്കോട് അത്തോളി സഹകരണ ആശുപത്രിയുടെ 50 കിടക്കകളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അത്യാഹിത വിഭാഗം ജമീല കാനത്തില്‍ എംഎല്‍എയും നവീകരിച്ച ഫാര്‍മസി ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബും സോഫ്റ്റ് വെയര്‍ ഡിജിറ്റല്‍ കാര്‍ഡ് വിതരണം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രനും, വെബ് സൈറ്റ് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിതയും ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് കെയര്‍ പദ്ധതി ഷെയര്‍ സമാഹരണവും വിതരണവും കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ബി.സുധ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

 

പഴയകാല പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം കെ.ഡി.സി.എച്ച് ചെയര്‍മാന്‍ പ്രൊഫ.പി.ടി.അബ്ദുല്‍ ലത്തീഫ് നിര്‍വ്വഹിച്ചു. ടി.കെ.മുഹമ്മദ് ലെയിസ്, അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പില്‍, ഒള്ളൂര്‍ ദാസന്‍, സുധീഷ്, എം.രജിത, ടി.കെ. വിജയന്‍, കോമള തോട്ടോളി, മുഹമ്മദ് ഇയ്യാംകണ്ടി, എ.കെ.രാജര്‍,കെ.മുരളീധരന്‍, കൊല്ലോത്ത് ഗോപാലന്‍, കെ.എം. ബാലന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അത്തോളി സഹകരണ ആശുപത്രി സെക്രട്ടറി എം.കെ. സാദിഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.കെ. ബാബു സ്വാഗതവും, വൈസ് പ്രസിഡന്റ് എന്‍.കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!