ജോര്‍ദാനില്‍ കേരളത്തിന്റെ സഹകരണ നേട്ടങ്ങള്‍ വിശദീകരിച്ച് മന്ത്രി വി.എന്‍.വാസവന്‍

Moonamvazhi

പതിനൊന്നാമത് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ കേരളത്തിലെ സഹകരണ മേഖലയുടെ സാമൂഹ്യ ഇടപെടല്‍ വിശദീകരിച്ച് മന്ത്രി വി.എന്‍. വാസവന്‍. ഒരുസമൂഹമാകെ പ്രതിസന്ധി നേരിടുമ്പോള്‍ സഹകരണ പ്രസ്ഥാനത്തിന് എന്ത് ചെയ്യാനാകുമെന്ന് കേരളത്തിലെ സഹകരണ സംഘങ്ങള്‍ കാണിച്ചുവെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനവും പ്രളയവും നേരിട്ടപ്പോള്‍ സഹകരണ മേഖല നടത്തിയ പ്രവര്‍ത്തനങ്ങളാണ് മന്ത്രി ഇതിനായി വിശദീകരിച്ചത്.

വിവിധ രാജ്യങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്ന വേദിയാണ് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ്. കേരളം സഹകരണ രംഗത്ത് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പ്രതിനിധികള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. കേരളത്തിന്റെ സഹകരണ മേഖലയുടെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സിന്റെ പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സഹകരണ മേഖലയിലെ കേരളത്തിന്റെ ശക്തമായ പാരമ്പര്യത്തെക്കുറിച്ചും, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സഹകരണ മേഖല സൂക്ഷ്മമായി നടത്തുന്ന ഇടപെടലുകളെ സംബന്ധിച്ചും വിശദമായിത്തന്നെ കോണ്‍ഫറന്‍സില്‍ മന്ത്രി പ്രതിപാദിക്കുകയുണ്ടായി. സഹകരണ നിയമഭേദഗതിയിലൂടെ നടത്തിയ പുതിയ കാല്‍വയ്പ്പുകള്‍, യുവജന സഹകരണസംഘങ്ങള്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍. 2018-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നടപ്പാക്കിയ കെയര്‍ ഹോം പദ്ധതി, കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സഹകരണ മേഖല നടത്തിയ ഇടപെടലുകളും മന്ത്രി അവതരിപ്പിച്ചു.

കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കിയതും, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും നല്‍കുക വഴി ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണമൊരുക്കിയതും, ആരോഗ്യരംഗത്ത് കാര്യക്ഷമമായി ഇടപെട്ടതും മേഖലയുടെ നേട്ടങ്ങളാണ്. ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ കാലാനുസൃതമായ മാറ്റങ്ങളോടെ കേരളത്തിന്റെ സഹകരണ മേഖലയെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെടുന്നതിന് തയാറാക്കിയ പദ്ധതികളും മന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 32 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.

Latest News
error: Content is protected !!