ഗുജറാത്തിലെയും കര്‍ണാടകത്തിലെയും രണ്ട് അര്‍ബന്‍ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി

moonamvazhi

ബാങ്കിങ് നിയന്ത്രണനിയമവ്യവസ്ഥകള്‍ ലംഘിച്ചതിനു ഗുജറാത്തിലെയും കര്‍ണാടകത്തിലെയും രണ്ട് അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച റദ്ദാക്കി. ശ്രീ മഹാലക്ഷ്മി മെര്‍ക്കന്റൈല്‍ സഹകരണ ബാങ്ക് ( ഗുജറാത്ത് ), ഹിരിയൂര്‍ അര്‍ബന്‍ ബാങ്ക് ( കര്‍ണാടക ) എന്നിവയുടെ പ്രവര്‍ത്തനമാണു റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചത്. ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചും ലിക്വിഡേറ്ററെ നിയമിച്ചുംകൊണ്ടുള്ള ഉത്തരവിറക്കാന്‍ അതതു സംസ്ഥാനങ്ങളിലെ സഹകരണസംഘം രജിസ്ട്രാര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.


മതിയായ മൂലധനവും വരുമാനസാധ്യതയും ഇല്ലാത്ത ഈ ബാങ്കുകളെ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതു നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്കു ഹാനികരമാകുമെന്നു റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ 56 -ാം സെക്ഷനിലെ 11 (1 ), 22 (3 ),  22 ( 3 ) ( എ ), 22 (3 ) ( ബി ), 22 ( 3 ) ( സി ), ഡി, എഫ്. വ്യവസ്ഥകള്‍ ലംഘിച്ചതാണു കുറ്റം. മഹാലക്ഷ്മി അര്‍ബന്‍ ബാങ്കിലെ 99.36 ശതമാനം നിക്ഷേപകര്‍ക്കും ഹിരിയൂര്‍ അര്‍ബന്‍ ബാങ്കിലെ 99.93 ശതമാനം നിക്ഷേപകര്‍ക്കും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷനില്‍ ( DICGC ) നിന്നു മുഴുവന്‍തുകയും കിട്ടാന്‍ അര്‍ഹതയുണ്ട്. വഡോദര ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ബാങ്ക് 2023 മാര്‍ച്ച് രണ്ടു മുതല്‍ ആറു മാസം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്നു. സെപ്റ്റംബറില്‍ നിയന്ത്രണം വീണ്ടും മൂന്നു മാസത്തേക്കുകൂടി നീട്ടുകയുണ്ടായി. അതിന്റെ കാലാവധി കഴിഞ്ഞപ്പോഴാണു ലൈസന്‍സ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!