മാങ്ങാട് വയലിൽ കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി.

adminmoonam

കാസർകോട് ഉദുമ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെയും ഉദുമ വനിത സർവീസ് സഹകരണ സംഘത്തിന്റെയും ഉദുമ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കൊയ്ത്തുൽസവം നാടിന്റെ ആഘോഷമായിമാറി. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കാസർകോട് ജോയിന്റ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു.

മാങ്ങാട് വയലിൽ തരിശിട്ടിരുന്ന 20 ഏക്കർ സ്ഥലത്താണ് നെൽകൃഷി വിളയിച്ചത്. സംഘാടകസമിതി കൺവീനർ പി.ഗോപാലകൃഷ്ണൻ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദ് അലി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാബാലൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജിത്, രണ്ട് സംഘങ്ങളുടെയും പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും നേതാക്കളും സഹകാരികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് നാടിനു വേറിട്ട അനുഭവമായി.

Leave a Reply

Your email address will not be published.

Latest News