കേരള ബാങ്ക്-സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

[email protected]

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട നടപടിക്രമങ്ങളിൽ ഒന്നായ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിലുള്ള ധാരണാപത്രത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളും ഒപ്പുവച്ചു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിനുവേണ്ടി സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്., ജില്ലാ സഹകരണ ബാങ്കുകൾക്ക് വേണ്ടി ജനറൽ മാനേജർമാരും സംസ്ഥാന സഹകരണ ബാങ്കിന് വേണ്ടി മാനേജിങ് ഡയറക്ടർ ഇ.ദേവദാസ് ഐ.എ.എസ് മാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഐ.എ.എസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് പ്രാഥമിക അംഗീകാരം നൽകിയ സാഹചര്യത്തിൽ മുന്നോട്ടുവെച്ച 19 നിബന്ധനകളിൽ അവസാനത്തെ നിബന്ധന ആയിരുന്നു ഇത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ച നടപടികളെല്ലാം തന്നെ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. കേരള ബാങ്ക് ലൈസൻസിനുള്ള അപേക്ഷ നബാർഡ് മുഖേന റിസർവ് ബാങ്കിന് സമർപ്പിക്കുക എന്നുള്ളതാണ് അടുത്ത നടപടി. ഇതുകൂടി പൂർത്തിയാകുന്നതോടെ തത്വത്തിൽ കേരള ബാങ്ക് യാഥാർത്ഥ്യമാകും. ഇതിനൊപ്പം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താനുള്ള രാഷ്ട്രീയ ചർച്ചകളും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News