കണ്ണൂർ സഹകരണ അർബൻ ബാങ്ക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി

moonamvazhi

പ്രവർത്തന മികവിനുള്ള ബാങ്കിംഗ് ഫ്രണ്ടിയേഴ്സിൻ്റെ ഈ വർഷത്തെ ദേശീയ പുരസ്കാരം കണ്ണൂർ സഹകരണ അർബൻ ബാങ്ക് ഏറ്റുവാങ്ങി. ഗോവ അർപോറയിലെ റയോ റിസോർട്സിൽ രണ്ടു ദിവസങ്ങളിലായി നടന്ന നാഷണൽ കോ ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റിൻ്റെ സമാപന ചടങ്ങിൽ ഗോവൽ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോദ്കറിൽ നിന്നും അർബൻ ബാങ്ക് ചെയർമാൻ കെ.പ്രമോദ്, ഡയരക്ടർമാരായ രാജീവൻ എളയാവൂർ, സുനിൽ മണ്ട്യൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ബാങ്ക് ഓഫ് ഇന്ത്യ ടെക്നോളജി വിഭാഗം മുൻ ഡിജിഎം വി.ബാബു അവാർഡ് സമ്മാനിച്ചു. ബാങ്കിംഗ് ഫ്രണ്ടിയേഴ്സ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ബാബു നായർ അധ്യക്ഷത വഹിച്ചു.

കൊങ്കൺ മർക്കൻ്റയിൽ ബാങ്ക് സി ഇ ഒ. അക്ബർ വൈ കോണ്ട് കാരി, ഝാർഖണ്ഡ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് സി.ഇ.ഒ ഡോ. മനോജ് കുമാർ, വരാച്ച കോ-ഓപ്പറേറ്റീവ് ബാങ്ക് സി.ഇ.ഒ വിത്തൽ ഭായ് ധനാനി, സൺ ഫയർ ഐ ടി ഡയറക്ടർ ഹരിഹർ ദേശ്പാണ്ഡെ, മനോജ് അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!