സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ലിറ്റററി മ്യൂസിയം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ കീഴിൽ കോട്ടയത്ത് ഈ വർഷം തന്നെ ലിറ്റററി മ്യൂസിയം പ്രവർത്തനം ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ കൃതി പുസ്തകോത്സവത്തിൽ അനുബന്ധിച്ച് നടത്തിയ സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ബജറ്റിൽ പണം മാറ്റി വച്ചിട്ടുണ്ട്. അടുത്തവർഷം കൊച്ചി മറൈൻ ഡ്രൈവിൽ തന്നെ കൃതിയുടെ നാലാമത് എഡിഷൻ നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തു വരുമെന്നതിനാൽ ജനുവരി 20 മുതൽ 30 വരെയാണ് പുസ്തകോത്സവം നടക്കുകയെന്നും മന്ത്രി സദസിനെ അറിയിച്ചു. ഇന്നത്തെ മുഖ്യമന്ത്രി പങ്കെടുത്ത സെമിനാർ കൃതിയുടെ സമാപന ഉദ്ഘാടനയോഗമായി മാറി. ഔപചാരികമായി നാളെയാണ് പുസ്തകോത്സവത്തിനു കൊടി ഇറങ്ങുക.

Leave a Reply

Your email address will not be published.