വെണ്ണല സഹകരണ ബാങ്ക് ഓണാഘോഷ പരിപാടി നടത്തി

moonamvazhi

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സാംസ്‌ക്കാരിക വിഭാഗമായ മാധവന്‍ മാസ്റ്റര്‍ സാംസ്‌ക്കാരിക കേന്ദ്രം ഓണാഘോഷ പരിപാടി നടത്തി. ‘ഓണം തേങ്ങ ചിരണ്ടല്‍ ‘ മത്സരത്തില്‍ ജുബേരിയ സലാം ഒന്നാം സമ്മാനവും, സിന്ധു പുഷ്പകുമാര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓണം ഓര്‍മ്മകുറിപ്പ് മത്സരത്തില്‍ വി.ബി.രാധാകൃഷ്ണന്‍, പി.എന്‍.സലിലന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, ഓണപ്പാട്ടില്‍ രാഘൂല്‍.ആര്‍, അനിതാ ഹബീബ് ഒന്നും രണ്ടും സമ്മാനത്തിനര്‍ഹരായി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷ് വിതരണം നടത്തി. എന്‍.എ.അനില്‍കുമാര്‍ അദ്ധ്യക്ഷനായി. ദീപ.ഡി.ബി, ഹരി.ടി.എസ്,സജി.കെ.ആര്‍, സുരേഷ്.ഇ.പി, ലിജിത.സി.ജെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!