പച്ചക്കറിക്കൃഷി വിളവെടുപ്പും വില്‍പ്പനയും

Deepthi Vipin lal

മലപ്പുറം വേങ്ങര സര്‍വീസ് സഹകരണ റൂറല്‍ ബാങ്ക് ഒന്നാംഘട്ട പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പും വില്‍പ്പനയും ആരംഭിച്ചു. വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. ‘സുഭിക്ഷകേരളം’ പദ്ധതിയുടെ ഭാഗമായി കുറ്റൂര്‍ പാടശേഖരത്തിലെ ഒന്നര ഏക്കറിലാണ് കൃഷി ചെയ്തത്. ഇതില്‍ പാകമായ പയര്‍, കക്കരി, ചീര എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ വിളവെടുത്തത്. ഇനി രണ്ടു ഘട്ടങ്ങളിലായി വെണ്ടയും തണ്ണിമത്തനും വിളവെടുക്കും.

ബാങ്ക് പ്രസിഡന്റ് കോയിസ്സന്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി അസി. രജിസ്ട്രാര്‍ ഇ. പ്രേംരാജ്, വേങ്ങര കൃഷി അസി. ഡയരക്ടര്‍ പ്രകാശ് പുത്തന്‍ മീത്തില്‍, കൃഷി ഓഫീസര്‍ എം. നജീബ്, ബാങ്ക് ഡയരക്ടര്‍മാരായ എന്‍.ടി. അബ്ദുല്‍ നാസര്‍, കാമ്പ്ര അബ്ദുല്‍ മജീദ് മാസ്റ്റര്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എന്‍.പി. ബാബുരാജ്, ബാങ്ക് സെക്രട്ടറി എം. ഹമീദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News