സഹകരണ മേഖലയും സഹകരണസംഘം നിയമ സമഗ്ര ഭേദഗതിയും – സെമിനാര്‍ നടത്തി

moonamvazhi

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കേരള സഹകരണ സംഘം നിയമം സമഗ്ര ഭേദഗതിയെക്കുറിച്ച് സെമിനാര്‍ നടത്തി. എറണാകുളം ഡിസിസി ഓഫീസില്‍ വെച്ച് നടത്തിയ സെമിനാര്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ.മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ.വിനയകുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയും സഹകരണസംഘം നിയമ സമഗ്ര ഭേദഗതിയും എന്ന വിഷയത്തെക്കുറിച്ച് എം.യു.ഷാജി സംസാരിച്ചു. അഡ്വ.പി.എന്‍. മോഹനന്‍, അഡ്വ.സിസി ജോജോ, അഡ്വ. അര്‍ജുന്‍ രാഘവ്, കെ.സി.ഇ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു,കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍, കേരള ഇന്‍സ്‌പെക്ടര്‍സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണന്‍, ബിനു കാവുങ്കല്‍, അനില്‍, എം.രാജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ ചാലക്കുടി താലൂക്ക് കമ്മിറ്റി ഓഫീസ് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി ഓഫീസ്, എംപ്ലോയീസ് സംഘം, ട്രെയിനിങ് ഹാള്‍ എന്നിവ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.