റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം രമേശന്‍ പാലേരിക്ക്; പ്രത്യേക പുരസ്‌കാരം പി. രാജേന്ദ്രന്

moonamvazhi

അന്താരാഷ്ട്ര സഹകരണദിനത്തിന്റെ ഭാഗമായി സഹകരണവകുപ്പ് നല്‍കുന്ന മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ പുരസ്‌കാരത്തിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം പ്രസിഡന്റ് രമേശന്‍ പാലേരി അര്‍ഹനായി. സഹകാരി എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനത്തിനു സഹകരണമന്ത്രി നല്‍കുന്ന പ്രത്യേക പുരസ്‌കാരം കൊല്ലം ജില്ലാ സഹകരണാശുപത്രി (എന്‍.എസ്. ആശുപത്രി) പ്രസിഡന്റ് പി. രാജേന്ദ്രനാണ്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ്തുക. കാര്‍ഷികമേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലും വരുമാനവും വര്‍ധിപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലപ്പുറം ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്കിനു സഹകരണ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചു.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര സഹകരണദിനത്തിന്റെ പ്രമേയമായ ‘ സഹകരണസംഘങ്ങള്‍ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു ‘ എന്നതിനെ അടിസ്ഥാനമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കണ്ണൂര്‍ അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സഹകരണ ബാങ്കിനു 2023 ലെ കോപ് ഡേ പുരസ്‌കാരം ലഭിച്ചു. കാര്‍ഷികമേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലും വരുമാനവും ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന മലപ്പുറം ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹരായി.

സംസ്ഥാനത്തു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്തു വിഭാഗങ്ങളിലെ സഹകരണസ്ഥാപനങ്ങള്‍ക്കും സഹകരണ വകുപ്പിന്റെ അവാര്‍ഡുകള്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിലും മൂന്ന് അവാര്‍ഡുകളുണ്ട്. ഒന്നാംസ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 50,000 രൂപയും മൂന്നാംസ്ഥാനക്കാര്‍ക്ക് 25,000 രൂപയും ലഭിക്കും.

സംസ്ഥാന അവാര്‍ഡുകള്‍ നേടിയ മറ്റു സംഘങ്ങള്‍ ഇവയാണ്: പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘം: 1. കണ്ണൂര്‍ കരിവെള്ളൂര്‍ സഹകരണ ബാങ്ക്. 2. കൊല്ലം കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. 3. കണ്ണൂര്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക്.

അര്‍ബന്‍ സഹകരണ ബാങ്ക്: 1. കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക.് 2. പാലക്കാട് ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്ക്. 3. പാലക്കാട് ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക്. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്: 1. എറണാകുളം കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്. 2. പാലക്കാട് ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്. 3. ഇടുക്കി പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക.് എംപ്ലോയീസ് സഹകരണസംഘം: 1. മലപ്പുറം എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സഹകരണ സംഘം. 2. എറണാകുളം ഡിസ്ട്രിക് പോലീസ് ക്രെഡിറ്റ് സഹകരണസംഘം. 3. കോട്ടയം ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം. വനിതാ സഹകരണസംഘം: 1. കണ്ണൂര്‍ വെള്ളോറ വനിതാ സഹകരണസംഘം. 2. കാസര്‍ഗോഡ് ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘം. 3. കണ്ണൂര്‍ ചെണ്ടയാട് വനിതാ സഹകരണസംഘം, കോഴിക്കോട് അഴിയൂര്‍ വനിതാ സഹകരണസംഘം.

പട്ടികജാതി -പട്ടികവര്‍ഗ്ഗ സഹകരണസംഘം: 1. തിരുവനന്തപുരം വള്ളിച്ചിറ പട്ടികജാതി സര്‍വീസ് സഹകരണസംഘം. 2. മലപ്പുറം കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം. 3. എറണാകുളം എളങ്കുന്നപ്പുഴ പട്ടികജാതി -പട്ടികവര്‍ഗ്ഗ സര്‍വീസ് സഹകരണസംഘം, കൊല്ലം കലയപുരം പട്ടികവര്‍ഗ്ഗ സര്‍വീസ് സഹകരണസംഘം. ആശുപത്രി സഹകരണസംഘം : 1. കൊല്ലം ഡിസ്ട്രിക്ട് സഹകരണ ആശുപത്രിസംഘം. 2. കണ്ണൂര്‍ സഹകരണ ആശുപത്രി. 3. കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രിസംഘം.

പലവക സഹകരണസംഘം : മലപ്പുറം കാളികാവ് റൂറല്‍ സഹകരണസംഘം. 2. വയനാട് അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണസംഘം, എറണാകുളം കര്‍ത്തേടം റൂറല്‍ സര്‍വീസ് സഹകരണസംഘം, മലപ്പുറം കരുവാരക്കുണ്ട് റൂറല്‍ സഹകരണസംഘം. 3. കൊച്ചി നേവല്‍ബേസ് കണ്‍സ്യൂമര്‍ സഹകരണ സംഘം. വിദ്യാഭ്യാസ സഹകരണസംഘം : പാലക്കാട് മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റിക്ക് ഒന്നാംസ്ഥാനം. കണ്ണൂര്‍ തളിപ്പറമ്പ് എഡ്യൂക്കേഷണല്‍ സഹകരണസംഘം, മലപ്പുറം തിരൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവക്കു പ്രത്യേക പ്രോത്സാഹന സമ്മാനം.

മാര്‍ക്കറ്റിംഗ് സഹകരണസംഘം : 1. നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിങ് സൊസൈറ്റി, കോഴിക്കോട്. 2. കൊല്ലം ജില്ലാ ലൈവ് സ്റ്റോക്ക് ആന്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. 3. റീജിയണല്‍ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി (വെജ്‌കോ) കണ്ണൂര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാല, കോട്ടയം. പുരസ്‌കാരങ്ങള്‍ അന്താരാഷ്ട്ര സഹകരണദിന സമ്മേളനത്തില്‍ വിതരണം ചെയ്തു.

 

                                                                        (മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!