പി.എസ്.സി പരീക്ഷകൾ ഇനി മലയാളത്തിലും: തത്വത്തിൽ അംഗീകാരമായി.

adminmoonam

 

പി.എസ്.സി പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും നടത്താൻ തത്വത്തിൽ തീരുമാനമായി. മുഖ്യമന്ത്രി, പി.എസ്.സി ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് ഇതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധാരണയായത്. ഇതിനായുള്ള പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ ചർച്ചയ്ക്ക് ശേഷം പറഞ്ഞു. എല്ലാ സർവ്വകലാശാല വൈസ് ചാൻസലർമാരുടെയും യോഗം ഉടൻ വിളിക്കുമെന്ന് ചെയർമാൻ പറഞ്ഞു.


പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പി.എസ്‌.സി ആസ്ഥാനത്തിന് മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം ഇന്നേക്ക് 19 ദിവസം പിന്നിട്ടിരുന്നു. പ്രതിപക്ഷവും സാംസ്കാരിക നായകന്മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published.