സഹകരണസംഘം /   സഹകരണഓഡിറ്റ് സെലക്ട് ലിസ്റ്റിന് അംഗീകാരം

moonamvazhi

സഹകരണവകുപ്പില്‍ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് അഡീഷണല്‍ ഡയറക്ടര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളിലേക്കുള്ള ഉദ്യോഗക്കയറ്റത്തിനായി ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മിറ്റി ( ഡി.പി.സി- ഹയര്‍ ) തയാറാക്കിയ 2023 ലെ സെലക്ട് ലിസ്റ്റിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് 2023 ആഗസ്റ്റ് 26 നു അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചു.

സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് അഡീഷണല്‍ ഡയറക്ടര്‍ തസ്തികയിലേക്കുള്ള സെലക്ട് ലിസ്റ്റില്‍ കെ. സജീവ് കര്‍ത്ത, ഡി. ബാബു ഹരികുമാര്‍, എം.പി. രജിത് കുമാര്‍, കെ.ആര്‍. അശോക് കുമാര്‍ എന്നിവരാണുള്ളത്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ തസ്തികയിലേക്കു പതിനഞ്ചു പേരാണു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കെ. ശശികുമാര്‍, ജൂബി ടി. കുര്യാക്കോസ്, പി.സി. നിഷ, യു.കെ. ബിജു, ടി.എം. മാത്യു, പി. ബീന, കെ.ടി.കെ. രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ ചെമ്പ്ര, പി.ജെ. ജോയ്ച്ചന്‍, അബ്ദുള്‍ റഷീദ് തിണ്ടുമ്മേല്‍, ജയമ്മ പോള്‍, കെ. ശ്രീവിദ്യ, ഷാജി ജെ. ജോണ്‍, സാജന്‍ ഫിലിപ്പ്, അനിത കെ.പി. എന്നിവരാണു ലിസ്റ്റിലുള്ളത്.

സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ / സഹകരണഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്കു ഇരുപതു പേര്‍ക്കാണു പ്രമോഷന്‍. അവരുടെ പേരുകള്‍ : എം. ജെയ്‌സന്‍, എസ്. ബിന്ദു, കെ.കെ. സത്യഭാമ, കെ.ആര്‍. വാസന്തി, പി.സി. ഗണേശന്‍, കെ. വേദവതി, പി.പി. സുനിലന്‍, ടി. സുരേഷ് കുമാര്‍, ടി. സുനില്‍ കുമാര്‍, പി.ബി. സിന്ധു, കെ.ബി. ഗ്ലോറി മോള്‍, പി. ഉണ്ണിക്കൃഷ്ണന്‍, കെ. വിജയന്‍, കെ.വി. രജനി, സി.പി. രമ, എസ്. സുജ, എന്‍. വത്സലന്‍, എ. ബിന്ദു, അജിത എടക്കാടന്‍, എസ്. ഉഷ.

2023 ആഗസ്റ്റ് ഏഴിനു യോഗം ചേര്‍ന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മിറ്റി ( ഹയര്‍ ) 2022 മാര്‍ച്ച് 30 നു ചേര്‍ന്ന ഡി.പി.സി. ( ഹയര്‍ ) അംഗീകരിച്ച സെലക്ട് ലിസ്റ്റ് പുനരവലോകനം ചെയ്തശേഷം പി. രതീദേവിയുടെ പേര് ക്രമ നമ്പര്‍ 32 ആയി ഡി.വി. ചന്ദ്രകുമാറിനു ശേഷം സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേഡറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സഹകരണവകുപ്പ് സെക്രട്ടറിയും വകുപ്പിലെ ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മിറ്റി (ഹയര്‍ ) കണ്‍വീനറുമായ മിനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!