മലപ്പുറം ജില്ലാ ബാങ്ക്- ഓർഡിനൻസ് കോടതി വിധിയെ ചോദ്യം ചെയ്യലാണെന്ന് മലപ്പുറത്തെ സഹകാരികൾ. ജീവനക്കാരുടെ സമരത്തിന് പ്രസക്തിയില്ലെന്ന് ലീഗ് നേതൃത്വം.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്നതാണ് സർക്കാരിന്റെ ഓർഡിനൻസെന്ന് മലപ്പുറത്തെ സഹകാരികൾ പറയുന്നു. ഓർഡിനൻസിനു നിയമ സാധ്യത ഉണ്ടാകില്ലെന്നും ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും മുസ്ലിംലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ ഇസ്മയിൽ മൂത്തേടം പറഞ്ഞു. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു കഴിഞ്ഞാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യും. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയ്ക്കകം മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പു നടത്താൻ ആവശ്യമായനടപടികൾ പൂര്ത്തീകരിച്ചു ഹൈക്കോടതിയെ അറിയിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ സമരത്തിന് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെ പ്രസക്തി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് വിഷയത്തിൽ സംസ്ഥാനത്തെ 21 ഓളം സഹകരണ ബാങ്കുകൾ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് ഈ മാസം 17ന് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ വലിയ സമരം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News