ഞായറാഴ്ചയാണെങ്കിലും മാര്‍ച്ച് 31ന് ബാങ്കുകള്‍ തുറക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം

moonamvazhi

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ക്ക് അവധിയില്ല. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ആര്‍.ബി.ഐ.യുടെ ഏജന്‍സി ബാങ്കുകളായി പ്രവര്‍ത്തിക്കുന്നവയ്ക്കാണ് ഈ നിര്‍ദ്ദേശം.

സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസം ഒട്ടേറെ ഇടപാടുകള്‍ പൂര്‍ത്തേകരിക്കേ ണ്ടതുണ്ടാകും. പ്രത്യേകിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്. അതിനാല്‍, 2023-24 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാര്‍ച്ച് 31 പ്രവര്‍ത്തി ദിനമാക്കിയത്. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പ്പെട്ട പൊതുസ്വകാര്യ ബാങ്കുകള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്. ഈ ബാങ്കുകളുടെ ശാഖകളും തുറക്കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക്, ഐ.സി.ഐ.സി.ഐ.ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, യെസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ആര്‍.ബി.എല്‍.ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, സി.എസ്.ബി. ബാങ്ക്, തുടങ്ങിയവയെല്ലാം റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍ ഉള്‍പ്പെട്ടവയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!