കണ്‍സ്യൂമര്‍ഫെഡില്‍ നാല് വനിതകളെ നാമനിര്‍ദ്ദേശം ചെയ്ത് സര്‍ക്കാര്‍

moonamvazhi

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ ഫെഡ്) ഭരണസമിതിയിലേക്ക് നാല് സ്ത്രീകളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ വനിത സംവരണ വിഭാഗത്തിലും ഒരാള്‍ പട്ടിക വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവിലേക്കുമാണ്. പട്ടിക വിഭാഗക്കാരുടെ പ്രതിനിധിയും വനിതയെ ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയമായ മാറ്റം.

തിരുവനന്തപുരം നെടുമങ്ങാട് കൃഷ്ണവിലാസത്തില്‍ ആര്‍.സി. ലേഖ സുരേഷ്, മലപ്പുറം പൊട്ടിപ്പാറ മുതുവങ്ങാടന്‍ ഹൗസില്‍ വി.ടി. സോഫിയ, തൃശൂര്‍ വടക്കാഞ്ചേരി വരവൂര്‍ കുന്നത്ത് പീടിക വീട്ടില്‍ കെ.വി. നഫീസ, വയനാട് വകേരി മുടകൊല്ലി കക്കാടത്ത് രുഗ്മിണി എന്നിവരാണ് നോമിനേറ്റഡ് അംഗങ്ങളായി ഭരണസമിതിയില്‍ എത്തിയത്.

Leave a Reply

Your email address will not be published.