ഒരു മള്‍ട്ടിസ്റ്റേറ്റ് സംഘംകൂടി ലിക്വിഡേഷനിലേക്ക്

Moonamvazhi
  • രാജസ്ഥാനില്‍ ലിക്വിഡേഷനിലാകുന്ന നാലാമത്തെ മള്‍ട്ടി സ്‌റ്റേറ്റ് സംഘം
  • ഹൈദരാബാദിലും ഒരു സംഘത്തിനെതിരെ നടപടി

രാജസ്ഥാനിലെ ഒരു മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘംകൂടി ലിക്വിഡേറ്റ് ചെയ്യാന്‍ കേന്ദ്ര സഹകരണരജിസ്ട്രാര്‍ ആനന്ദ്കുമാര്‍ ഷാ ഉത്തരവിട്ടു. ജയ്പൂര്‍ വിഷ്ണുനഗറിലുള്ള മഹാറാണി മള്‍ട്ടിസ്റ്റേറ്റ് വായ്പാ സഹകരണസംഘത്തിനെതിരെയാണു നടപടി. ലിക്വിഡേറ്ററായി ജയ്പൂരിലെ സഹകരണരജിസ്ട്രാറെ നിയമിച്ചു. മൂന്നു വര്‍ഷമായി സംഘം വാര്‍ഷിക വിറ്റുവരവുകണക്കുകള്‍ സമര്‍പ്പിച്ചിരുന്നില്ല. പരിശോധിച്ചപ്പോള്‍, ഈ സംഘത്തിന്റെ മേല്‍വിലാസത്തില്‍ അങ്ങനെയൊരു സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നു വ്യക്തമായതായി 2023 ഏപ്രില്‍ ആറിനു സംസ്ഥാന സഹകരണരജിസ്ട്രാര്‍ റിപ്പോര്‍ട്ടു നല്‍കുകയും ലിക്വിഡേഷനു ശുപാര്‍ശ നല്‍കുകയും ചെയ്തു. തുടര്‍ന്നു സംഘം ലിക്വിഡേറ്റ് ചെയ്യുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 24 നു നോട്ടീസ് നല്‍കി. അതിനുശേഷമാണ് ഇപ്പോള്‍ ലിക്വിഡേഷന്‍ ഉത്തരവ്. ഈയിടെയാണു രാജസ്ഥാനിലെ മറ്റു മൂന്നു മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളെ ലിക്വിഡേറ്റ് ചെയ്തത്. വാഗര്‍ വായ്പാ സഹകരണസംഘം, വെല്‍കം ഇന്ത്യ വായ്പാ സഹകരണസംഘം, അമര്‍ദീപ് വായ്പാ സഹകരണസംഘം എന്നിവയാണിവ.

നിലവില്‍ ലിക്വിഡേഷന്‍ നടപടികള്‍ തുടരുന്ന ഹൈദരാബാദ് ജൂബിലി ഹില്‍സിലുള്ള ജട്രോഫ ഗ്രോവേഴ്‌സ് ആന്റ് ബയോഫ്യുവര്‍ ഡവലപ്‌മെന്റ് സഹകരണസംഘത്തിന്റെ കാര്യത്തില്‍ പുതിയ ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. നിലവിലുള്ള ലിക്വിഡേറ്റര്‍ വിരമിച്ചതിനാലാണിത്.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.