വിദേശജോലിക്ക് ബത്തേരി അര്‍ബന്‍ബാങ്ക് 15 ലക്ഷംവരെ വായ്പ നല്‍കും

moonamvazhi

വിദേശങ്ങളില്‍ ജോലിക്കുപോകുന്നവര്‍ക്കു വയനാട് സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ സഹകരണബാങ്ക് 15 ലക്ഷം രൂപവരെ വായ്പ നല്‍കും. ചെയര്‍മാന്‍ ഡി.പി. രാജശേഖരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. 17 കോടി രൂപ ഇതിനായി മാറ്റിവയ്ക്കുന്നുണ്ട്. വായ്പ 36 മാസഗഡുക്കളായി തിരിച്ചടക്കണം.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണസംഘംജീവനക്കാര്‍ക്കു വീടും സ്ഥലവും വാങ്ങാന്‍ പുതിയ വായ്പാപദ്ധതിയും തുടങ്ങി. വാങ്ങുന്ന സ്ഥലത്തിന്റെയും വീടിന്റെയും വിലയുടെ 75 ശതമാനംവരെ വായ്പ നല്‍കും. പരമാവധി 50 ലക്ഷം രൂപവരെയാണിത്. 10 വര്‍ഷംകൊണ്ടു തിരിച്ചടച്ചാല്‍മതി. ജൂണ്‍ ഒന്നുമുതല്‍ ബാങ്കില്‍നിന്നു നല്‍കുന്ന വായ്പകളുടെ പലിശ ഒരു ശതമാനം കുറച്ചിട്ടുണ്ട്. യു.പി.ഐ. സംവിധാനം ബാങ്കില്‍ തുടങ്ങിയതായും രാജശേഖരന്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ഒ.ടി. മനോജ്, വി.ജെ. തോമസ്, ബിന്ദു സുധീര്‍ബാബു, കെ.കെ. നാരായണന്‍കുട്ടി എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.