വയനാട് ദുരന്തം : സംസ്ഥാന സഹകരണ യൂണിയന്‍ 62.5 ലക്ഷം നല്‍കി.

moonamvazhi

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന സഹകരണ യൂണിയന്‍ 62.5 ലക്ഷം രൂപ നല്‍കി. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് 62.5 ലക്ഷത്തിന്റെ ( അറുപത്തി രണ്ടര ലക്ഷം ) ചെക്ക് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ കൈമാറി. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽകർ ഐ എ എസ് , സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ് ഐ എ എസ് ,സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ – രജിസ്ട്രാർ സെക്രട്ടറി എം പി രജിത് കുമാർ , പബ്ലിസിറ്റി ഓഫീസർ ബിജു നെയ്യാർ എന്നിവർ പങ്കെടുത്തു .വയനാടിന്റെ പുനര്‍നിര്‍മ്മിതിയ്ക്ക് ആദ്യ ഗഡുവായാണ് ഈ തുക കൈമാറിയത്. യൂണിയന്റെ ഫണ്ടില്‍ നിന്നും 50 ലക്ഷവും ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളമായ 12 ലക്ഷവും ചെയര്‍മാന്‍ നല്‍കിയ അരലക്ഷവും അടക്കമാണ് 62.5 ലക്ഷം രൂപ കൈമാറിയത്. ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ യൂണിയന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും എല്ലാ സര്‍ക്കിള്‍ യൂണിയനുകളും സഹകരണ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.

Click here for more details :MVR-Scheme