എ.സി.എസ്.ടി.ഐ.യില്‍ പരിശീലനം

moonamvazhi
കാര്‍ഷിക സഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റ്യൂട്ട് (എ.സി.എസ്.ടി.ഐ) സെപ്റ്റംബര്‍ 23മുതല്‍ 28വരെ ഫൈനാന്‍ഷ്യല്‍ പ്രോഡക്ട്‌സ് ആന്റ് സര്‍വീസസ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കും. പ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ശാഖാമാനേജര്‍, ആഭ്യന്തരഓഡിറ്റര്‍ തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്കു സ്ഥാനക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും പ്രയോജനപ്പെടുന്ന പരിശീലനമാണിത്. കൂടുതല്‍ വിവരങ്ങള്‍ 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും www.acstikerala.com എന്ന വെബ്‌സൈറ്റിലും [email protected] എന്ന ഇമെയിലിലും അറിയാം.