അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഗ്രേറ്റഡ് കോക്കനട്ട് യൂണിറ്റ് തുറന്നു

moonamvazhi

അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ ആനേനി മെട്ടയിലെ നാളികേര സംസ്‌കരണ യൂണിറ്റില്‍ ഗ്രേറ്റഡ് കോക്കനട്ട് യൂണിറ്റ് ഉദ്ഘാടനവും പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ്ങും നടന്നു. ഗ്രേറ്റഡ് കോക്കനട്ട് യൂണിറ്റ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. കോക്കനട്ട് ചിപ്‌സ് നിര്‍മാണ യൂണിറ്റ് ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനംചെയ്തു. സോഫ്റ്റ് ഡ്രിങ്ക്- വിനാഗിരി യൂണിറ്റ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം നബാര്‍ഡ് ഡിജിഎം ജിഷിമോന്‍ നിര്‍വഹിച്ചു.

അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷന്‍, വി.കെ. സുരേഷ് ബാബു, ചന്ദ്രന്‍ കല്ലാട്ട് , ജോ. രജിസ്ട്രാര്‍ വി. രാമകൃഷ്ണന്‍, കെ.പി മുസ്തഫ, അസി. രജിസ്ട്രാര്‍ എം വി കുഞ്ഞിരാമന്‍, എം പ്രശാന്തന്‍, എം പി ഷിബു, കേരള ബാങ്ക് ഡിജിഎം പി പി മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. മോഹനന്‍, പി. സുരേന്ദ്രന്‍, കെ. ബാബുരാജ്, കെ.കെ. ജയരാജന്‍, മാമ്പ്രത്ത് രാജന്‍, എം.എം. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി. മുകുന്ദന്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ പി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!