വെളിയത്തുനാട് ബാങ്ക് 750 ലാപ്‌ടോപ്പുകള്‍ നല്‍കി

moonamvazhi
വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് 50%സാമ്പത്തികസഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് 750 ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അനന്ദുകൃഷ്ണന്‍, ജില്ലാവര്‍ക്കിങ് പ്രസിഡന്റ് എ.എന്‍. പ്രസാദ്, ബാങ്കുപ്രസിഡന്റ് എം.കെ. ജയചന്ദ്രന്‍, ബി.ജെ.പി എറണാകുളംജില്ലാപ്രസിഡന്റ് അഡ്വ. ഷൈജു എന്നിവര്‍ സംസാരിച്ചു.