കേരളബാങ്കിലെ ഒഴിവുകള്‍ നികത്തണം:കെ.ബി.ഇ.എഫ്.

moonamvazhi

കേരളബാങ്കിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നു കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (കെ.ബി.ഇ.എഫ്) കോഴിക്കോട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ബാങ്ക് രൂപവല്‍ക്കരണനടപടി തുടങ്ങിയ കാലംമുതലേ നിയമനങ്ങള്‍ നടത്തിയിട്ടില്ല. ആയിരത്തിലധികം ഒഴിവുണ്ട്. ഇതു ജോലിഭാരം അമിതമാക്കുന്നു. ഇടപാടുകാര്‍ക്കു മെച്ചപ്പെട്ട സേവനം കിട്ടാതെ പോകുന്നു – സമ്മേളനം വിലയിരുത്തി.കേരളബാങ്ക് കോഴിക്കോട് റീജിയണ്‍ ഒഫീസ് ഹാളിലെ കെ.ഷഗീല,ആര്‍.കെ രമേശ് നഗറില്‍ സമ്മേളനം കെ.സി.ഇ.എഫ.് സംസ്ഥാനപ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയെ തകര്‍ക്കാനാണു കേന്ദ്രസഹകരണമന്ത്രാലയം രൂപവല്‍കരിച്ചു കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുംകൂട്ടരും ശ്രമിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാപ്രസിഡന്റ് എം.വി. ധര്‍മജന്‍ അധ്യക്ഷനായി. സെക്രട്ടറി പി.പ്രേമാനന്ദന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ടി.പി. അഖില്‍ വരുവുചെലവുകണക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍ സംഘടനാറിപ്പോര്‍ട്ടും ആശ.എ രക്തസാക്ഷിപ്രമേയവും രമേശന്‍ ഒ. അനുശോചനപ്രമേയവും അവതരിപ്പിച്ചു.

ബെഫി സംസ്ഥാനജനറല്‍ സെക്രട്ടറി സനില്‍ബാബു, സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.മീന, ജില്ലാ സെക്രട്ടറി വി.ആര്‍. ഗോപകുമാര്‍, കെ.ബി.ഇ.എഫ്. സംസ്ഥാനവര്‍ക്കിങ് പ്രസിഡന്റ് ടി.ആര്‍.രമേശ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി പ്രജീഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് ദീപേഷ് എന്‍.എ, കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. വിരമിച്ചവര്‍ക്കു സ്‌നേഹാദരവും അംഗങ്ങളുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസഅവാര്‍ഡും നല്‍കി.
എം.വി. ധര്‍മജന്‍ (പ്രസിഡന്റ്), ആശ എ, ദീപേഷ് എന്‍.എ, പ്രശാന്തന്‍ ഇ.എം. (വൈസ്പ്രസിഡന്റുമാര്‍), ടി.പി. അഖില്‍ (സെക്രട്ടറി), മിനി. എന്‍, രവീന്ദ്രന്‍ വി.പി, രമേശന്‍ ഒ (ജോയിന്റ് സെക്രട്ടറിമാര്‍), പ്രജീഷ്‌കുമാര്‍ ബി.എന്‍ (ട്രഷറര്‍), രാഗിഷ വി.പി (വനിതാ സബ്കമ്മറ്റി കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 31 അംഗ ജില്ലാകമ്മറ്റിയെ തിരഞ്ഞെടുത്തു.