സഹകരണമേഖലയെ സംരക്ഷിക്കണം:ഫ്രാന്‍സിസ് ജോര്‍ജ് എം.പി
സാധാരണക്കാരുടെ ആശ്രയമായ സഹകരണമേഖലയെ സംരക്ഷിക്കണമെന്നു ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) കോട്ടയം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഴതടിയൂര്‍ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഗാന്ധിജയന്തിദിനസന്ദേശം നല്‍കി. മാണി.സി. കാപ്പന്‍ എം.എല്‍.എ. യാത്രയയപ്പ് ഉപഹാരസമര്‍പ്പണം നടത്തി. എം. രാജു, ഇ.ഡി. സാബു, കെ.കെ. സന്തോഷ്, അഡ്വ. ജി. ഗോപകുമാര്‍, അഡ്വ. ബിജു പുന്നത്താനം, അഡ്വ. ജോമോന്‍ ഐക്കര, എന്‍. സുരേഷ്, മനു പി. കൈമള്‍, രാജുമാത്യു. അരുണ്‍. ജെ മൈലാടുര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണഭേദഗതിയെക്കുറിച്ചു യു.എം. ഷാജി ക്ലാസ്സെടുത്തു. ഗാന്ധിജയന്തിദിനത്തില്‍ പാലാ മഹാറാണി ജങ്ക്ഷന്‍മുതല്‍ സമ്മേളനം നടന്ന ഉമ്മന്‍ചാണ്ടി നഗര്‍വരെ നിറയെ മൂവര്‍ണക്കൊടികളുമായി നടത്തിയ ഉജ്വപ്രകടനത്തിനുശേഷമാണു സമ്മേളനം ആരംഭിച്ചത്.