വൈകുണ്ഠമേത്ത സഹകരണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 15 ഒഴിവ്

moonamvazhi

വൈകുണ്ഠമേത്ത ദേശീയ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്്യൂട്ട് 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ തസ്തികയില്‍ ഒന്നും അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നാലു വീതവും ഗവേഷണഓഫീസര്‍ തസ്തികയില്‍ ആറും ഒഴിവാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷത്തേക്കാണു നിയമനം. ഇത് അഞ്ചുവര്‍ഷംവരെ നീട്ടാം. പ്രായപരിധിയില്ല. നവംബര്‍ 10നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു, ലഭ്യതയനുസരിച്ച്, മഹാരാഷ്ട്ര പുണെയിലെ സാവിത്രിബായ് ഫൂലെ പുണെ യൂണിവേഴ്‌സിറ്റി റോഡിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ താമസസൗകര്യം കിട്ടും. നിര്‍ദിഷ്ടമാതൃകയില്‍ രേഖകള്‍ സഹിതം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

പ്രൊഫസര്‍ക്ക് ഒന്നേകാല്‍ലക്ഷം രൂപമുതല്‍ രണ്ടുലക്ഷം രൂപവരെയും അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഒരുലക്ഷം രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെയും അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 80,000 രൂപമുതല്‍ 1,20,000രൂപ വരെയും ഗവേഷണഓഫീസര്‍ക്ക് 35,000 രൂപമുതല്‍ അരലക്ഷംരൂപ വരെയുമാണു വേതനം. മികവിന്റെ അടിസ്ഥാനത്തില്‍ അഞ്ചുശതമാനം വാര്‍ഷികഇന്‍ക്രിമെന്റും ലഭിക്കും. അസാധാരണമികവുണ്ടെങ്കില്‍ ഇതു 15 ശതമാനംവരെയാകാം.

പ്രൊഫസര്‍ക്ക് 55%മാര്‍ക്കോടെ എം.സി.എ,ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, സഹകരണം, വിവരസാങ്കേതികവിദ്യ എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദവും പ്രസക്തമേഖലയില്‍ പി.എച്ച.ഡിയും 10പ്രസിദ്ധീകൃതഗവേഷണലേഖനവും 15വര്‍ഷത്തെ അധ്യാപനപരിചയവും വേണം.

ധനശാസ്ത്രം, കൃഷി, എം.സി.എ, കോമേഴ്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, സഹകരണം, നിയമം, വിവരസാങ്കേതികവിദ്യ എന്നിവയിലൊന്നില്‍ 55% മാര്‍ക്കോടെ ബിരുദാനന്തരബിരുദവും പ്രസക്തമേഖലയില്‍ പി.എച്ച.ഡി.യും എട്ടു പ്രസിദ്ധീകൃതഗവേഷണലേഖനവും 12 വര്‍ഷത്തെ അധ്യാപനപരിചയവുമാണ് അസോസിയേറ്റ് പ്രൊഫസര്‍ക്കു വേണ്ടത്.

അസോസിയേറ്റ് പ്രൊഫസറുടെയോഗ്യതകളും ഇതുതന്നെ. പ്രസിദ്ധീകൃതഗവേഷണലേഖനം ഏഴെണ്ണവും അധ്യാപനപരിചയം എട്ടുവര്‍ഷവും മതി.സാമ്പത്തികശാസ്ത്രം, കാര്‍ഷികസാമ്പത്തികശാസ്ത്രം, കോമേഴ്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, സഹകരണം, നിയമം, കൃഷി, സോഷ്യല്‍ സയന്‍സ് (സോഷ്യോളജി)എന്നിവയിലൊന്നില്‍ 55% മാര്‍ക്കോടെ പൂര്‍ണസമയസ്ഥിരവിദ്യാര്‍ഥിയായി നേടിയ ബിരുദാനന്തരബിരുദമോ എം.സി.എ.യോ ബി.ടെക് – കമ്പ്യൂട്ടര്‍ സയന്‍സോ ബി.ടെക് -ഐ.ടി.യോ ഉള്ളവരും അംഗീകൃതസ്ഥാപനത്തില്‍ ബന്ധപ്പെട്ടമേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്കു ഗവേഷണഓഫീസറാകാം.കൂടുതല്‍ വിവരങ്ങള്‍ www.vamnicom.gov.in ലഭിക്കും. മെയിൽ [email protected]