ഊരാളുങ്കല്‍ സംഘം സര്‍ഗാലയയില്‍ കൈത്തറിമേള നടത്തും
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ പ്റ്റംബര്‍ ഒന്നുമുതല്‍ 14വരെ സര്‍ഗടെക്‌സ് 2024 എന്ന ഹത്കര്‍ഘ (കൈത്തറി) മേള നടത്തും. ആഡംബര സില്‍ക്കുസാരികള്‍ മുതല്‍ കരവിരുതില്‍ തീര്‍ത്ത മനോഹരമായ എംബ്ലോയ്ഡറി ദുപ്പട്ടകല്‍ വരെയുള്ള കൈത്തറിത്തുണികളുടെ പ്രദര്‍ശനവിപണനമുണ്ടാകും. പാരമ്പര്യത്തിന്റെയും സര്‍ഗാത്മകതയുടെയും നൂലില്‍ നെയ്‌തെടുത്ത കഥ പറയുന്ന കേരളത്തിന്‍രെ സ്വന്തം കൈത്തറിക്കൊപ്പം ആകട്ടെ ഈ ഓണം എന്ന എന്ന സന്ദേശവുമായാണു മേള.