സഹകരണ ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കുന്നു; 2681 പ്രാഥമിക സംഘങ്ങള്‍ക്ക് അനുമതി

Moonamvazhi

ദേശീയതലത്തില്‍ 2681 പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കു ജന്‍ഔഷധി മരുന്നുവില്‍പനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ പ്രാഥമിക അനുമതി നല്‍കിയതായി കേന്ദ്ര സഹകരണമന്ത്രാലയം അറിയിച്ചു. 624 സംഘങ്ങള്‍ ഡ്രഗ് ലൈസന്‍സ് നേടിയിട്ടുണ്ട്. ആകെ 4692 പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങളാണു ജന്‍ഔഷധി കേന്ദ്രങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഗ്രാമീണതലത്തില്‍ ജന്‍ ഔഷധികേന്ദ്രങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഇത് തുടങ്ങാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയത്.

ലഭിച്ച അപേക്ഷകളില്‍ 2681 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്ക് ജന്‍ ഔഷധി കേന്ദ്രം തുടങ്ങാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ ( ജങആക ) പ്രാരംഭാനുമതി ലഭിച്ചിരുന്നു. പ്രാരംഭാനുമതി കിട്ടിക്കഴിഞ്ഞ സംഘങ്ങള്‍ അന്തിമ സ്റ്റോര്‍ കോഡ് കിട്ടാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയ്ക്ക് രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് വൈകിയതാണ് അന്തിമാനുമതി വൈകാനും കാരണമായത്.

രേഖകള്‍ സമര്‍പ്പിക്കാന്‍ 40 ദിവസമാണ് അംഗീകൃത കാലയളവ്. ഇതിനുള്ളില്‍ രേഖകള്‍ നല്‍കാന്‍ പല കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കും കഴിഞ്ഞില്ല. സഹകരണ മന്ത്രാലയം ഇടപെട്ട് ഇതിനുള്ള സമയപരിധി നീട്ടി നല്‍കിയിട്ടുണ്ട്. ഓരോ പഞ്ചായത്തുകളിലും കാര്‍ഷിക വായ്പ സംഘങ്ങളിലൂടെ ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കേന്ദ്രസഹകരണ മന്ത്രാലയം ലക്ഷ്യമിടുന്നത്.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi