സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിലെ നിയമന രീതിയില്‍ മാറ്റം

moonamvazhi

കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിലെ നിയമന രീതിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, ഫുള്‍ ടൈം സ്വീപ്പര്‍ എന്നീ തസ്തികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പ്യൂണ്‍ തസ്തിക പ്യൂണ്‍/ നൈറ്റ് വാച്ച് മാന്‍ എന്ന രീതിയിയില്‍ പുനക്രമീകരിച്ചു. ഇത് ഫുള്‍ടൈം സ്വീപ്പറുടെ പ്രമോഷന്‍ തസ്തികയാക്കി മാറ്റി. ഇതിലേക്ക് സ്ഥാനംക്കയറ്റം നല്‍കാന്‍ യോഗ്യരായവരില്ലെങ്കില്‍ നേരിട്ട് നിയമനം നടത്താമെന്നും വ്യവസ്ഥ ചെയ്തു.

ഫുള്‍ടൈം സ്വീപ്പറുടെ നിയമനരീതി പാര്‍ട്ട് ടൈം സ്വീപ്പറില്‍നിന്ന് പ്രമോഷന്‍ എന്ന രീതിയിലാണ്. ഇതിലും യോഗ്യരായവരില്ലെങ്കില്‍ നേരിട്ട് നിയമനം നടത്താം. ഏഴാം ക്ലാസ് യോഗ്യതയാണ് പ്യൂണ്‍/ നൈറ്റ് വാച്ച് മാന്‍ തസ്തികയ്ക്ക് വേണ്ടത്. ശാരീരിക ക്ഷമതയും ഉമ്ടാകണം. ഫുള്‍ടൈം സ്വീപ്പര്‍ക്കും ഏഴാം ക്ലാസാണ് യോഗ്യത. പാര്‍ട് ടൈം സ്വീപ്പര്‍ക്ക് എഴുത്തും വായനയും അറിഞ്ഞാല്‍ മതി.

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിലെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിച്ചുകൊണ്ട് 2017-ലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയരുന്നു. 2024 ഏപ്രില്‍, മെയ് മാസങ്ങളിലായി രണ്ട് കത്തുകളാണ് രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയത്. ഇത് പരിഗണിച്ചാണ് ഇപ്പോള്‍ നിയമനരീതിയിലും യോഗ്യതയിലും മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.