സഹകരണ പരീക്ഷാപരിശീലനത്തിന് മൂന്നാംവഴിയുടെ മൊബൈല്‍ ഗെയിമിങ് ആപ്പ് പുറത്തിറക്കി 

moonamvazhi

സഹകരണ പരീക്ഷകളുടെ പരീശീലനത്തിന് കളിച്ചുകൊണ്ട് പഠിക്കാന്‍ കഴിയുന്ന വിധത്തില്‍ മൂന്നാംവഴി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ആഗസ്റ്റ് 18ന് രാവിലെ 7.40ന് ഓണ്‍ലൈന്‍ ആയാണ് ആപ്പിന്റെ പുറത്തിറക്കല്‍ ചടങ്ങ് നടന്നത്. മൂന്നാംവഴി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ടി.സുരേഷ് ബാബു പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സഹകരണമേഖലയില്‍ ഒരുവഴിവിളക്കായി നില്‍ക്കാന്‍ ലക്ഷ്യമിട്ട് രൂപംകൊണ്ട മാധ്യമമാണ് മൂന്നാംവഴിയെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപക്ഷപാതിത്വമില്ലാതെ കൃത്യതയുള്ളതും വസ്തുതാപരവുമായ കാര്യങ്ങള്‍ സഹകാരികള്‍ക്കും സഹകരണ ജീവനക്കാര്‍ക്കും നല്‍കാന്‍ മൂന്നാംവഴിക്ക് കഴിഞ്ഞിട്ടുണ്ട്. 2017 മുതല്‍ സഹകരണ മേഖലയുടെ ആധികാരിക ശബ്ദമായി മൂന്നാംവഴി മാറിയിട്ടുണ്ട്. ഇതേരീതിയില്‍ സഹകരണ മേഖലയില്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടി ഒരു വഴിവെളിച്ചം തീര്‍ക്കുകയാണ് മൂന്നാംവഴിയുടെ jobguru kerala മൊബൈല്‍ ആപ്പിലൂടെ ലക്ഷ്യമിടുന്നത്. പി.എസ്.സി. നിയമനം പോലും മന്ദീഭവിച്ചുനില്‍ക്കുന്ന കാലമാണിത്. ഈ ഘട്ടത്തിലും ഒരുദിവസം ശരാശരി മൂന്നുപേര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നുണ്ട്. ഈ സാധ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള വഴിയാണ് jobguru kerala മൊബൈല്‍ ആപ്പ് എന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്ലേ സ്റ്റോറില്‍നിന്ന് jobgurkerala അപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 999 രൂപ ഒറ്റത്തവണ ഫീസാണ് ഇതിന് നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ കളിച്ചുതുടങ്ങാം. മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അടിസ്ഥാനമാക്കിയാണ് ഇതില്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതിനുപുറമെ, രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസുകള്‍, വിഷയവിദഗ്ധരുടെ ക്ലാസുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തുന്നുണ്ട്. ഇനി കളിച്ചുനേടാം ജോലി എന്നതാണ് jobguru ആപ്പിന്റെ ടാഗ് ലൈന്‍.

Exececutive Editor Vedio:

https://youtu.be/rdhNn-56DmQ?si=APUNxt3P_Du-E_8P

App Playstore link:

https://play.google.com/store/apps/details?id=com.education.createpixel.jobguru