ഓണത്തിന് മില്‍മ എറണാകുളം യൂണിയന്‍ വിറ്റത് അരക്കോടിയിലേറെ ലിറ്റര്‍ പാല്‍

moonamvazhi
അത്തംമുതല്‍ തിരുവോണംവരെയുള്ള 10ദിവസംകൊണ്ടു മില്‍മ എറണാകുളം മേഖലായൂണിയന്‍ വിറ്റത് 56ലക്ഷം ലിറ്റര്‍ പാലും 3.53 ലക്ഷം ലിറ്റര്‍ തൈരും. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളാണു യൂണിയനിലുള്ളത്. ഐസ്‌ക്രീം, പേഡ, പനീര്‍, പായസം തുടങ്ങിയവയും ഏറെ ചെലവായി. 200ടണ്‍ നെയ്യ് വിറ്റു. കഴിഞ്ഞഓണക്കാലത്തെക്കാള്‍ അഞ്ചുശതമാനം കൂടുതല്‍. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ട 1.62ലക്ഷം കുപ്പി നെയ്യും അത്രതന്നെ പാക്കറ്റ് പായസം മിക്‌സും യഥാസമയം നല്‍കി.  ഉത്രാടത്തിനു 10.56ലക്ഷം ലിറ്റര്‍ പാലും 88,266 ലിറ്റര്‍ തൈരും വിറ്റു. കഴിഞ്ഞകൊല്ലത്തെ ഉത്രാടവില്‍പനെയെക്കാല്‍ യഥാക്രമം 3.06ശതമാനവും 7.40ശതമാനവും കൂടുതല്‍. 75ഇനം ഐസ്‌ക്രീമുകളും അഞ്ചിനം പേഡകളും അടക്കം 120 ഉല്‍പന്നങ്ങള്‍ മില്‍മ വില്‍ക്കുന്നുണ്ട്. കര്‍ഷകരുടെയും ഏജന്റുമാരുടെയും കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സഹകരണമാണു വില്‍പനവിജയത്തിനു കാരണമെന്നു ചെയര്‍മാന്‍ എം.ടി. ജയന്‍ പറഞ്ഞു.