സഹകരണമേഖല സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം: യോഗേന്ദ്രയാദവ്
സഹകരണമേഖലയുടെ വിജയം സാമ്പത്തികപ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു ഭാരതീയ ജോഡോ അഭിയാന്‍ കണ്‍വീനര്‍ യോഗേന്ദ്രയാദവ് പറഞ്ഞു. കേരളത്തിലെ സഹകരണമേഖല വളരെ മുന്‍പന്തിയിലാണ്. അതു തുടര്‍ന്നും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സഹകരണമേഖല നിലനില്‍ക്കേണ്ടതു സമൂഹത്തിന്റെ ഭാവിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. സി.എം.പി. കോഴിക്കോട് ജില്ലാകൗണ്‍സില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വീകരണം സി.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസെക്രട്ടറി സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷനായി.
ജില്ലാസെക്രട്ടറി പി. ബാലഗംഗാധരന്‍, ജില്ലാജോയിന്റ് സെക്രട്ടറി അഷ്‌റഫ് കായക്കല്‍, ജി. നാരായണന്‍കുട്ടി, അഷ്‌റഫ് മണക്കടവ്, ടി.ടി. ഇസ്മയില്‍, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാമനോജ്, അജയ്കുമാര്‍ കോടോത്ത്, എന്‍.പി. അബ്ദുള്‍ഹമീദ്, എ.പി. അഹമ്മദ്, പി.എം. നിയാസ് എന്നിവര്‍ സംസാരിച്ചു.