കെ.സി.ഇ.എഫ് യാത്രയയപ്പുസമ്മേളനം നടത്തി

moonamvazhi
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) മണ്ണാര്‍ക്കാട് താലൂക്ക് കമ്മറ്റി യാത്രയയപ്പുസമ്മേളനവും അനുമോദനസദസ്സും നടത്തി. പുനരുദ്ധാരണനിധി നടപ്പാക്കാന്‍ സഹകരണസംഘങ്ങളിലെ കരുതല്‍ ധനം വകമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. പല സര്‍ക്കാര്‍പദ്ധതികളുടെയും നടത്തിപ്പുചെലവു സംഘങ്ങളാണു വഹിക്കുന്നതെന്നിരിക്കെ, സ്ഥാപനത്തിനു നഷ്ടം വന്നാല്‍ ഭരണസമിതിക്കും ജീവനക്കാര്‍ക്കുമാണു ബാധ്യത എന്ന നിലപാടു തെറ്റാണ്. ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ നിയന്ത്രിക്കുന്നതു ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
കെ.പി.സി.സി.സെക്രട്ടറി പി. ഹരിഗോവിന്ദന്‍മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്കുപ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷനായി. സംസ്ഥാനജനറല്‍ സെക്രട്ടറി ഇ.ഡി. സാബു മുഖ്യപ്രഭാഷണം നടത്തി. മൂന്നുപതിറ്റാണ്ടത്തെ സേവനത്തിനുശേഷം വിരമിച്ച തച്ചമ്പാറ സര്‍വീസ് സഹകരണബാങ്കു സെക്രട്ടറിയും കെ.സി.ഇ.എഫ്. ജില്ലാകൗണ്‍സിലംഗവുമായ എം. ജയകുമാറിനു സംസ്ഥാനവൈസ്പ്രസിഡന്റ് സി.കെ. മുഹമ്മദ് മുസ്തഫ ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, എല്‍.എസ്.എസ്.പരീക്ഷകളിലെ ഉന്നതവിജയികള്‍ക്കുള്ള ഉപഹാരവിതരണം ജില്ലാപ്രസിഡന്റ് സി.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ജില്ലാസെക്രട്ടറി സി. മോഹനന്‍, കല്ലടിക്കോട് സഹകരണബാങ്കുപ്രസിഡന്റ് നൗഷാദ് സി.എം, കെ.സി.ഇ.എഫ് സംസ്ഥാനകമ്മറ്റിയംഗം ജോണ്‍സണ്‍, ജില്ലാട്രഷറര്‍ കെ.പി.കെ. സുരേഷ് കുമാര്‍, ജില്ലാകമ്മറ്റിയംഗങ്ങളായ ടി.കെ. മുരളീധരന്‍, ടി. കുമാരന്‍, കെ.സി. സുഗേഷ്, ബിനോയ് ജോസഫ്, എം. ജയകുമാര്‍, പി. കമലം, സാന്റി ബാബു, ഇ.ബി. രാജേഷ്, കിരണ്‍, താലൂക്കുസെക്രട്ടറി രാജേഷ് പി. മാത്യു, ട്രഷറര്‍ എന്‍. ദിലീപ് എന്നിവര്‍ സംസാരിച്ചു.